
കോട്ടയം ജില്ലയിലെ തലപ്പലം സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ വെട്ടിപ്പ്; മികച്ച സർവീസ് സഹകരണ ബാങ്കിനുള്ള സഹകരണ വകുപ്പിന്റെ അവാർഡ് നേടി മിനിറ്റുകൾക്കകം വെട്ടിപ്പ് പിടികൂടി; അന്വേഷണം പ്രഖ്യാപിച്ച് സഹകരണ വകുപ്പ്
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ തലപ്പലം സർവീസ് സഹകരണ ബാങ്കിൽ വായ്പ്പാ തട്ടിപ്പും അഴിമതിയും. തുടർന്ന് സഹകരണ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിലെ മികച്ച സർവീസ് സഹകരണ ബാങ്കിനുള്ള അവാർഡ് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് ലഭിച്ച ബാങ്കാണ് ഇത്. സ്പെഷ്യൽ ഓഡിറ്റിങ് റിപ്പോർട്ടിലാണ് അഴിമതി കണ്ടെത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹകരണ ബാങ്ക് വഴി നബാഡ് നൽകുന്ന വായ്പകളിലെ അഴിമതി അടക്കം ഓഡിറ്റിങിൽ കണ്ടെത്തിയിരുന്നു. നബാഡിന്റെ വായ്പയ്ക്കായി സഹകരണ വകുപ്പിന്റെ അനുമതി ഇല്ലാതെ സൊസൈറ്റികൾ രൂപീകരിച്ചായിരുന്നു ഈ തട്ടിപ്പ്.
ബാങ്കിൽ സ്പെഷ്യൽ ഇൻസ്പെക്ഷൻ നടത്തിയപ്പോഴാണ് ഈ അഴിമതി കണ്ടെത്തിയത്.
കരിവണ്ണൂർ ബാങ്ക് അഴിമതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ സഹകരണ ബാങ്കുകളിലും സഹകരണ വകുപ്പ് അന്വേഷണം നടത്തിയിരുന്നു.
ഈ അന്വേഷണത്തിൽ അഴിമതിയിൽ പേര് ചേർക്കപ്പെട്ട ബാങ്കാണ് ഇത്. എ ആർ ഒ ജാൻസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
കാലങ്ങളായി യുഡിഎഫിന്റെ ഭരിക്കുന്ന ബാങ്കാണ് ഇത്.