play-sharp-fill
കാലാവസ്ഥ അനുകൂലം; ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണം നീക്കി; സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി

കാലാവസ്ഥ അനുകൂലം; ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണം നീക്കി; സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി

സ്വന്തം ലേഖിക

പത്തനംതിട്ട: കാലാവസ്ഥ അനുകൂലമായതോടെ ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണം നീക്കി.


നിലയ്ക്കലില്‍ നിന്നും സന്നിധാനത്തേക്ക് നിയന്ത്രിതമായ തോതില്‍ ഭക്തരെ കടത്തിവിട്ടു തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനത്ത മഴയുടെയും പമ്പാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിൻ്റെയും പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടനത്തിന് ഇന്ന് ജില്ലാ ഭരണകേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ നിലവിലെ സ്ഥിതിഗതി ചര്‍ച്ച ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പമ്പാ നദിയിലെയും ഡാമുകളിലെയും ജലനിരപ്പ് നിരീക്ഷിച്ച്‌ കൃത്യമായ ഇടവേളകളായായിരിക്കും ഇവര്‍ക്ക് ദര്‍ശനം അനുവദിക്കുകയെന്നും കളക്ടര്‍ അറിയിച്ചു.

ശബരിമല സന്നിധാനത്തും നവമേഖലയിലും മഴ കുറഞ്ഞിട്ടുണ്ട്. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള ബസ് സര്‍വീസ് തുടങ്ങി.

നിലയ്ക്കലില്‍ കഴിയുന്ന തീര്‍ത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കി ഘട്ടം ഘട്ടമായി ദര്‍ശനം അനുവദിക്കുന്നതിന് തീരുമാനിച്ചതായി കളക്ടര്‍ അറിയിച്ചു.

ഭക്തര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.