കർഷക സമര വിജയത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റി കോട്ടയം ടൗണിൽ പ്രകടനം നടത്തി
കോട്ടയം: യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷക സമര വിജയത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കോട്ടയം ടൗണിൽ പ്രകടനം നടത്തി.
കാർഷിക നിയമങ്ങൾ പിൻവലിക്കാമെന്ന് നരേന്ദ്ര മോദി സർക്കാർ അറിയിച്ചത് ഫാസിസ്റ്റ് ഭരണകൂടത്തിനു സമീപകാലത്തേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് എന്ന് പ്രകടനം ഉദ്ഘാടനം ചെയ്തു കൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് രാഹുൽ മാറിയപ്പള്ളി ആദ്യക്ഷത വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ചിന്റു കുര്യൻ ജോയ്,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോബിൻ ജേക്കബ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അരുൺ മാർക്കോസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ അനൂപ് അബൂബക്കർ, അനീഷ് ജോയ് പുത്തൂർ, യദു സി നായർ, ഡാനി രാജു തുടങ്ങിയവർ സംസാരിച്ചു.
Third Eye News Live
0