
പ്രിന്‍സിപ്പല്‍ കാല് പിടിപ്പിച്ച സംഭവം: വിദ്യാര്‍ഥിക്കെതിരെ ബലാത്സംഗ ശ്രമത്തിന് പരാതി നൽകി കോളേജ് അധികൃതർ
സ്വന്തം ലേഖകൻ
കാസര്‍കോട്: ഗവണ്‍മെന്‍റ് കോളജില്‍ പ്രിന്‍സിപ്പല്‍ കാലുപിടിപ്പിച്ചു എന്ന് പരാതി നല്‍കിയ വിദ്യാര്‍ഥിക്കെതിരെ ബലാത്സംഗ ശ്രമത്തിനടക്കം കേസ് ചാര്‍ജ് ചെയ്തു. രണ്ടാംവര്‍ഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ഥി മുഹമ്മദ് സനദിനെതിരെയാണ് കേസ്. കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പല്‍ തന്നെക്കൊണ്ട് മൂന്ന് തവണ കാല് പിടിപ്പിച്ചതായി മുഹമ്മദ് സനദ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.
കോളേജ് അധികൃതരുടെ പരാതിയില്‍ ബലാത്സംഗ ശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, തടഞ്ഞുവെക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കാസര്‍കോട് വനിതാ പൊലിസാണ് കേസെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജില്‍ നിന്ന് പുറത്താക്കാതിരിക്കണമെങ്കില്‍ കാലു പിടിക്കണമെന്ന് പ്രിന്‍സിപ്പല്‍ (ഇന്‍ ചാര്‍ജ് ) എം. രമ ആവശ്യപ്പെട്ടുവെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് പറഞ്ഞിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തത് ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ഥി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. വിദ്യാര്‍ഥി സ്വമേധയാ കാലില്‍ വന്ന് പിടിക്കുകയായിരുന്നുവെന്നും എം.എസ്.എഫില്‍ നിന്ന് നിരന്തരം ഭീഷണി ഉണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു.