ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട്ട് ബുക്കിംഗ്
സ്വന്തം ലേഖകൻ
ശബരിമല: ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട്ട് ബുക്കിംഗ്. പത്ത് ഇടത്താവളങ്ങളിൽ സൗകര്യം ഏർപ്പെടുത്തിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുൻകൂർ ബുക്ക് ചെയ്യാത്ത തീർത്ഥാടകർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം.
ആധാർ, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവ സ്പോട്ട് ബുക്കിങ്ങിനായി ഉപയോഗിക്കാം എന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ രേഖയോടൊപ്പം രണ്ട് വാക്സിനെടുത്ത സർട്ടിഫിക്കറ്റോ അല്ലെങ്കിൽ 72 മണിക്കൂറിന് മുൻപെടുത്ത ആർ.ടി.പി.സി.ആർ പരിശോധനാ ഫലമോ നിർബന്ധമാക്കിയിട്ടുണ്ട്.
Third Eye News Live
0