പ്രധാനമന്ത്രിയെ നാടുകടത്താൻ വിമാനം പറപ്പിച്ച് യൂത്ത് ഫ്രണ്ട്
സ്വന്തം ലേഖകൻ
കോട്ടയം: നോട്ടു നിരോധനം രാജ്യത്തിന്റെ സമ്പദ് ഘടനയെയും വികസനത്തെയും പിന്നോട്ട് നയിച്ചെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ അഭിപ്രായപ്പെട്ടു. റാഫേൽ യുദ്ധവിമാന ഇടപാടിലൂടെ കോടികളുടെ അഴിമതി നടത്തി വൻകിട കോർപ്പറേറ്റുകളെ സഹായിക്കുകയും പാവപ്പെട്ടവരെ ദ്രോഹിക്കുകയും ചെയ്യുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്.ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒത്തുകളിച്ച് രാഷ്ടീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയാണെന്നും സജി മഞ്ഞ കടമ്പിൽ കൂട്ടിചേർത്തു.നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചും റാഫേൽ അഴിമതിയിലും പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ചെയ്ത് കോട്ടയത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രസാദ് ഉരുളികുന്നത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ മുഖ്യപ്രസംഗം നടത്തി.ഭാരവാഹികളായ ജെയിസൻ ജോസഫ്. ജോർഡിൻകിഴക്കേതലക്കൽ, രാജേഷ് വാളി പ്ലാക്കൽ. ജോളി മടുക്കകുഴി, തോമസ് കോട്ടൂർ, ഷാജി പുളിമൂടൻ, സാബു കുര്യൻ, ഷെയിൽ ജോസഫ്, സജി തടത്തിൽ, ഗൗതം എൻ.നായർ,അജിത് മുതിരമല, ജോജി കുറത്തിയാടൻ, ജോയി.സി.കാപ്പൻ, കുഞ്ഞുമോൻ മാടപ്പാട്ട്, ജയിംസ് പെരുമാംകുന്നേൽ, ജാൻസ് വയലി കുന്നേൽ, സാബു കുന്നൻ, ഷാജി പുതിയാപറമ്പിൽ, ബിജുകണിയാമല ,ഷി ജോഗോപാലൻ, അനീഷ് കൊക്കര, സിജോ പ്ലാത്തോട്ടം, ഫെലിക്സ് വെളിയത്തു കുന്നേൽ, അനുകൂര്യൻ ജയിംസ് ചട നാക്കുഴി, ബിനോയി മുണ്ടക്കാമറ്റം, മനു പമ്പാടി, കുര്യൻ വട്ടമല ,സോജി ആയില്ല്യ കുന്നേൽ, ജോൺസ് മാങ്ങാപ്പള്ളിൽ ജെഫിൻ പ്ലാപ്പള്ളിൽ, റെനിറ്റേ താന്നിക്കൽ റൂപേഷ് ചുങ്കം, അജോ പ്ലാത്തട്ടത്തിൽ , ക്രിസ്റ്റിൻ ഷാജു, ശങ്കർ നടൂപ്പ റമ്പിൽ, സാമു റ്റി.യു, പ്രിൻസ് ഐസക് എന്നിവർ പ്രസംഗിച്ചു.
നോട്ട് നിരോധനത്തിലുടെ ഇന്ത്യൻ സബത് ഘടന തകർത്ത റാഫേൽ അഴിമതി വീരൻ നരേന്ദ്ര മോഡിയെ പ്രതി കാത്മകമായി യൂത്ത്ഫ്രണ്ട് (എം) പ്രവർത്തകർ നാടു കടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group