കൽപ്പാത്തി രഥോൽസവം ഇന്ന് സമാപിക്കും; കോവിഡ് വ്യാപനത്തെ തുടർന്നാണ് രഥസംഗമം ഒഴിവാക്കി

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: ജില്ലയിൽ കൽപ്പാത്തി രഥോൽസവം ഇന്ന് സമാപിക്കും. മൂന്നാം ദിവസമായ ഇന്ന് 4 അഗ്രഹാര ക്ഷേത്രങ്ങളിലെയും ചെറിയ രഥങ്ങൾ അഗ്രഹാര വീഥിയിൽ പ്രയാണം നടത്തും. അതേസമയം സാധാരണയായി നടത്താറുള്ള ദേവരഥസംഗമം ഇത്തവണ ഒഴിവാക്കി. കോവിഡ് വ്യാപനത്തെ തുടർന്നാണ് രഥസംഗമം ഒഴിവാക്കി ഉൽസവം നടത്താൻ തീരുമാനിച്ചത്.

നാളെയാണ് കൽപ്പാത്തി രഥോൽസവത്തിന്റെ കൊടിയിറങ്ങുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വളരെ ചുരുക്കം ആളുകൾക്ക് മാത്രമാണ് ഉൽസവത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയത്. നിയന്ത്രണങ്ങൾ ഉറപ്പാക്കാൻ സെക്‌ടറൽ മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിനകത്ത് 100 പേർക്കും, പുറത്ത് 200 പേർക്കുമാണ് പ്രവേശനാനുമതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ഡോസ് വാക്‌സിൻ എടുത്ത കൽപാത്തിയിലെ ആളുകൾക്ക് മാത്രമാണ് ഉൽസവത്തിൽ പങ്കെടുക്കാൻ അനുമതി. പുറമേ നിന്നുള്ള ആളുകൾക്ക് ഉൽസവത്തിൽ പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്നില്ല. അതേസമയം കഴിഞ്ഞ രണ്ട് വർഷങ്ങളിലും കോവിഡിനെ തുടർന്ന് രഥോൽസവം ചടങ്ങ് മാത്രമായി ചുരുക്കിയിരുന്നു.