
സ്വന്തം ലേഖിക
വടകര: പുത്തൂര്‍ ട്രെയ്നിങ് സ്കൂളിനു സമീപത്തെ വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച നൂറോളം പേര് ചികിത്സ തേടി.
വടകര ജില്ല ആശുപത്രിയിലും മാഹി, തലശ്ശേരി സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹത്തലേന്നായ ശനിയാഴ്ച രാത്രിയില്‍ ബിരിയാണി കഴിച്ചവര്‍ക്ക് തലവേദനയും ഛര്‍ദിയും വയറിളക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ ചികിത്സ തേടുകയായിരുന്നു. ഞായറാഴ്ച രാവിലെ മുതലാണ് പലര്‍ക്കും അസ്വസ്ഥതകള്‍ കണ്ടുതുടങ്ങിയത്.
ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് ഭക്ഷണം കഴിച്ചവര്‍ ചികിത്സെക്കത്തിയത്. ആരോഗ്യ വകുപ്പ് വീട്ടിലെ കുടിവെള്ളം പരിശോധനെക്കടുത്തു. സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞതിനാല്‍ ഭക്ഷണാവശിഷ്ടം ലഭ്യമായിരുന്നില്ല.
കോവിഡ് സമയത്ത് ഉപയോഗിക്കാതെവെച്ച പാത്രങ്ങളില്‍ നിന്നോ മറ്റോ ആകാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ആരുടെയും നില ഗുരുതരമല്ല.
നഗരസഭ ചെയര്പേഴ്സന് കെ.പി. ബിന്ദു, വൈസ് ചെയര്മാന് പി.കെ. സതീശന് തുടങ്ങിയവര്‍ ആശുപത്രിയും വീടും സന്ദര്‍ശിച്ചു. കൂടുതല്‍ പേര് ചികിത്സ തേടി സ്വകാര്യ ആശുപത്രികളിലടക്കം എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.