വിവാഹം കഴിച്ചെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ചു; കാമുകനെതിരെ പോക്സോ കേസ്

Spread the love

സ്വന്തം ലേഖിക

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ച കാമുകന്‍ അറസ്റ്റില്‍.

ഇടുക്കി രാജകുമാരിയിലാണ് സംഭവം. വിവാഹം കഴിച്ചെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് പെണ്‍കുട്ടിയെ ഒരാഴ്ച മുന്‍പ് സ്വന്തം വീട്ടിലെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാപിതാക്കളില്ലാത്ത പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.

പെണ്‍കുട്ടി താലി അണിഞ്ഞിരുന്നെങ്കിലും വിവാഹം നടന്നിരുന്നില്ല. പ്രാഥമിക അന്വേഷണത്തില്‍ ബന്ധുക്കള്‍ക്ക് പങ്കില്ലെന്നു വ്യക്തമായതായി ജില്ല ശിശു സംരക്ഷണ വിഭാഗം അധികൃതര്‍ പറഞ്ഞു.

പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്കു മുന്‍പാകെ ഹാജരാക്കി.

കാമുകനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.