ശക്തമായ കാറ്റിലും മഴയിലും വീട് നിലം പൊത്തി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Spread the love

സ്വന്തം ലേഖക
ഹരിപ്പാട്: ശക്തമായ കാറ്റിലും, മഴയിലും വീട് നിലം പൊത്തി. ഹരിപ്പാട് അകംകുടി മുറിയില്‍ എഴുത്തുകാരന്റെ വടക്കതില്‍ ഹരികുമാറിന്റെ വീടാണ് തിങ്കളാഴ്ച പുലര്‍ച്ചെ ആറു മണിയോടെ ശക്തമായ മഴയില്‍ തകര്‍ന്നുവീണത്

ശബ്ദം കേട്ട് ഹരികുമാറും ഭാര്യ സുജിതയും മക്കളായ ശ്രീഹരിയും വിഷ്ണുവും പുറത്തേക്കിറങ്ങി ഓടിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

വീട് പൂര്‍ണമായും തകര്‍ന്നതിനാല്‍ ഹരികുമാറും കുടുംബവും അടുത്തുള്ള ബന്ധു വീട്ടിലേക്ക് താമസം മാറി. വീട്ടുപകരണങ്ങളായ ടിവി, ഫ്രിഡ്ജ്, മിക്‌സര്‍ ഗ്രൈന്‍ഡര്‍, അലമാര, ഫര്‍ണ്ണീച്ചറുകള്‍, വസ്ത്രങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെ നശിച്ചു. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഹരികുമാര്‍ പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group