play-sharp-fill
മണർകാട് കിടങ്ങൂർ റോഡ് പുനർ നിർമ്മാണം പൂർത്തിയായി വരുന്നു :മനുഷ്യാവകാശ കമ്മീഷനോട് ജില്ലാകളക്ടർ

മണർകാട് കിടങ്ങൂർ റോഡ് പുനർ നിർമ്മാണം പൂർത്തിയായി വരുന്നു :മനുഷ്യാവകാശ കമ്മീഷനോട് ജില്ലാകളക്ടർ

കോട്ടയം : മണർകാട് കിടങ്ങൂർ റോഡ് ശബരിമല
പ്രവർത്തിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കി
വരികയാണെന്ന് കോട്ടയം ജില്ലാകളക്ടർ മനുഷ്യാവകാശ
കമ്മീഷനെ അറിയിച്ചു.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ അധ്യക്ഷൻ
ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് കേസ് തീർപ്പാക്കി.
വീതി കുറഞ്ഞ ഭാഗങ്ങളിൽ ടാറിംഗിന്റെ വീതി
കൂട്ടിയതായി റിപ്പോർട്ടിൽ പറയുന്നു. നടപ്പാതകളിൽ
ഇന്റർലോക്ക് ടൈലുകൾ പാകിയിട്ടുണ്ട്.
കാൽനടയാത്രക്കാരുടെ സുരക്ഷക്കായി സൈഡ് കോൺക്രീറ്റ്
ചെയ്തിട്ടുണ്ട്. ഓടകൾക്ക് മുകളിൽ സ്ലാബിടുന്ന
ജോലികളും നടക്കുന്നുണ്ട്.


റോഡിന്റെ അതിരുകൾ പുനർ
നിർണ്ണയിക്കുന്നതിനായി സർവേ വകുപ്പ് മുഖേന സർവേ
നടപടികൾ ആരംഭിച്ചിട്ടുണ്ട്. റോഡ് കേന്ദ്രസർക്കാരിന്റെ
ഭാരത് മാലാ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും
റിപ്പോർട്ടിൽ പറയുന്നു.
ടിപ്പറുകളുടെ ഗതാഗത നിയന്ത്രണം രാവിലെ എട്ടര
മണി മുതൽ ഒൻപതര വരെയും വൈകിട്ട് മൂന്നര മുതൽ
നാലര വരെയും നിശ്ചയിച്ച് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമയക്രമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും
ടിപ്പറുടെ അമിതവേഗം നിയന്തിക്കാനും ജില്ലാ പോലീസ്
മേധാവിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ
പറയുന്നു.
അയർക്കുന്നം സ്വദേശി പി. ജെ. കുര്യാക്കോസ്
സമർപ്പിച്ച പരാതിയിലാണ് നടപടി.