play-sharp-fill
സംസ്ഥാനത്ത വീണ്ടും രാഷ്ട്രിയ കൊലപാതകം; പാലക്കാട് പട്ടാപ്പകൽ ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി; അക്രമത്തിന് പിന്നിൽ നാലം​ഗ സംഘം

സംസ്ഥാനത്ത വീണ്ടും രാഷ്ട്രിയ കൊലപാതകം; പാലക്കാട് പട്ടാപ്പകൽ ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി; അക്രമത്തിന് പിന്നിൽ നാലം​ഗ സംഘം

സ്വന്തം ലേഖകൻ

പാലക്കാട് : പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. മമ്പറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് ( 27) ആണ് മരിച്ചത്. രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.


കാറിലെത്തിയ അക്രമി സംഘം ബൈക്ക് തടഞ്ഞ് സഞ്ജിത്തിനെ വെട്ടി വീഴ്ത്തുകയായിരുന്നു. എസ്ഡിപിഐ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഷ്ട്രീയ കൊലപാതകമാണെന്നാണ് സൂചനയെന്ന് പൊലീസ് പറയുന്നു. നാലംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നും സൂചനയുണ്ട്. പ്രദേശത്ത് നേരത്തെ മുതൽ ആർഎസ്എസ്-എസ്ഡിപിഐ സംഘർഷം നിലനിന്നിരുന്നു.

പിന്നിൽ നിന്നും കാറിലെത്തിയ സംഘം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു സഞ്ജിത്തിനെ ഇടിച്ചു വീഴ്ത്തി വടിവാളിന് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സഞ്ജിത്തിനെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.