
സ്വന്തം ലേഖകൻ
കോട്ടയം: ലുലു ഹൈപ്പർ മാർക്കറ്റ്, കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ്, ടോണികോ മാർട്ട്, സിലികോൺ ഹൈപ്പർ മാർക്കറ്റ്; കോട്ടയം നഗരത്തിൽ ഷോപ്പിംങ് വിസ്മയങ്ങളൊരുങ്ങുകയാണ്. ഷോപ്പിംഗിനായി എറണാകുളത്തേയ്ക്ക് പോകുന്നത് അവസാനിപ്പിക്കാൻ ഇനി മാസങ്ങൾ മാത്രം
ലുലുമാൾ കോട്ടയം മണിപ്പുഴയിൽ

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലുലുമാൾ കോട്ടയം മണിപ്പുഴയിൽ
ആരംഭിക്കുക വൻകിട ഹൈപ്പർ മാർക്കറ്റായിരിക്കും. ഇവിടെ ലുലു ഗ്രൂപ്പ് വസ്തു വാങ്ങി കെട്ടിടം നിർമിച്ചു നടപ്പാക്കുന്ന രീതിയിലുള്ള ഗ്രീൻഫീൽഡ് പദ്ധതിയാണിത്.
കെട്ടിടത്തിന് രണ്ടുലക്ഷം ചതുരശ്ര അടി വിസ്തീർണമുണ്ടാകുമെന്നാണ് സൂചന. ഇതിൽ 1.5 ലക്ഷം ചതുരശ്ര അടിയും ലുലു ഹൈപ്പർ മാർക്കറ്റായിരിക്കും.

ബാക്കി ഭാഗത്ത് വിവിധ ബ്രാൻഡുകളുടെ ഇരുപതോളം ഷോറൂമുകൾ ഉണ്ടാകും. ഒന്നരവർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
കാർ പാർക്കിങ്ങിനും മറ്റും യഥേഷ്ടം സൗകര്യമുണ്ടാകും.
കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ് നഗരഹൃദയത്തിൽ
കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ്
കളക്ട്രേറ്റിന് സമീപമാണ് ഒരുങ്ങുന്നത്. വിശാലമായ പാർക്കിംഗ് ഏരിയായും, നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് ഉല്പന്നങ്ങൾ വാങ്ങുന്നതിനാൽ ഏറ്റവും കുറഞ്ഞ വിലയും, ഉയർന്ന ഗുണമേന്മയും കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ് വാഗ്ദാനം ചെയ്യുന്നു. 2021 ഡിസംബറിൽ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിക്കും
ടോണികോ മാർട്ട് കോട്ടയം നഗരത്തിൽ
രാജ്യാന്തര നിലവാരത്തിലുള്ള സൂപ്പർമാർക്കറ്റാണ് ടോണികോ മാർട്ടിലൂടെ കോട്ടയത്തേക്ക് എത്തുന്നത്. ഒരു മാസത്തിനുള്ളിൽ നാഗമ്പടം ജോസ്കോ മിഡ്ടൗൺ സ്ക്വയറിൽ ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്യും.

കഫെറ്റീരിയ, കാർ പാർക്കിങ് തുടങ്ങിയ സൗകര്യങ്ങളും സ്വന്തം മൊബൈൽ ആപ്ലിക്കേഷനും ടോണികോ ഒരുക്കുന്നുണ്ട്.
സിലികോൺ ഹൈപ്പർ മാർക്കറ്റ് ഏറ്റുമാനൂർ തുമ്പശേരിപ്പടിയിൽ
സിലികോൺ ഹൈപ്പർമാർക്കറ്റ് ഏറ്റുമാനൂർ തുമ്പശേരിപ്പടിയിൽ എംസി റോഡിനു സമീപമാണ് ആരംഭിക്കുന്നത്. 3 നിലകളിൽ 25,000 ചതുരശ്ര അടി വിസ്തീർണമുള്ള ഹൈപ്പർ മാർക്കറ്റാണ് നിർമിക്കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള 700 ബ്രാൻഡുകൾ ഹൈപ്പർ മാർക്കറ്റിലുണ്ടാകുമെന്നു സിലികോൺ ഗ്രൂപ്പ് അധികൃതർ പറഞ്ഞു. 2022 ഏപ്രിലിൽ പൂർത്തീകരിക്കാനിരിക്കുന്ന മൂന്നുനില ഷോറൂം, സിലികോണിന്റെ ആറാമത്തേ ഷോറൂമായിരിക്കും.



