വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; നഗ്ന വീഡിയോയും ഫോട്ടോയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി; പ്രതി പിടിയില്‍

Spread the love

      



തൃശൂർ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ആള്‍ പിടിയില്‍.

തൃശൂർ,വാടാനപ്പള്ളി വെള്ള കോലവൻ വീട്ടിൽ  രഘു മകൻ  ശരത് ബാബു (32)ആണ് അറസ്റ്റിലായത്. 

ടിക്ടോക്കിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഫോട്ടോയും മറ്റും,മറ്റുള്ളവർക്ക് അയച്ചുകൊടുത്തു, സോഷ്യൽ മീഡിയ  ഉപയോഗിച്ച് ഭീഷണിപ്പെടുത്തിത്തുകയായിരുന്നു.

ഒളിവിൽ  പോയ പ്രതിയെ പാലാ ഡിവൈ എസ് പിയുടെ നിർദ്ദേശാനുസരണം സി ഐ തോംസൺ കെ പിയുടെ മേൽനോട്ടത്തിൽ എസ് ഐ ഷാജി സെബാസ്റ്റ്യൻ, എഎസ്ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്യ്തത്.