
വടക്കാഞ്ചേരി: കുറാഞ്ചേരിയില്‍ മാലിന്യം തള്ളിയ കവറില്‍ നിന്ന് കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തി.
നഗരസഭയുടെ ആരോഗ്യ വിഭാഗം മാലിന്യക്കൂമ്പാരത്തില്‍ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്.
നഗരസഭ ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ ടി.എസ്. പ്രമോദ്, പ്രിവന്റിവ് ഓഫിസര്‍ എം.ആര്. രാധാകൃഷ്ണന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ വത്സരാജ്, ജോസ്, റെനില്‍ രാജ്, ഡ്രൈവര്‍ രമേശ് എന്നിവരടങ്ങുന്ന സംഘത്തിന് കഞ്ചാവ് പാക്കറ്റുകള്‍ കൈമാറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാത്രമല്ല നഗരസഭ ചെയര്മാന് പി.എന്‍. സുരേന്ദ്രന് നഗരസഭ സെക്രട്ടറി കെ.കെ. മനോജ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീനിവാസന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രാജീവന് സാഹിറ എന്നിവരും മറ്റ് ആരോഗ്യ വിഭാഗം ജീവനക്കാരും സംഭവസ്ഥലം സന്ദര്‍ശിച്ചു.