video
play-sharp-fill

ഫോണ്‍ സംസാരത്തിനിടെ പിണങ്ങി: കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ച്‌ കൊടുത്ത് യുവതി ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചു

ഫോണ്‍ സംസാരത്തിനിടെ പിണങ്ങി: കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ച്‌ കൊടുത്ത് യുവതി ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചു

Spread the love

സ്വന്തം ലേഖിക

കൊല്ലം: ഫോണ്‍ സംഭാഷണത്തിനിടെ പ്രതിശ്രുത വരനുമായി പിണങ്ങിയതിനെ തുടര്‍ന്ന് കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ പ്രതിശ്രുത വരന് വാട്ട്സാപ്പില്‍ അയച്ച്‌ കൊടുത്ത് യുവതി ജീവനൊടുക്കി.

പായിക്കുഴി സ്വദേശി സുമയ്യ(18)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ റഹിം രണ്ട് ദിവസം മുന്‍പാണ് മരിച്ചത്. മരണാനന്തര ചടങ്ങുകള്‍ നടക്കുമ്പോള്‍ വിദേശത്ത് നിന്നും യുവാവ് പെണ്‍കുട്ടിയെ ഫോണില്‍ വിളിക്കുകയും പെണ്‍കുട്ടി ഫോണില്‍ സംസാരിച്ച്‌ കൊണ്ട് സമീപത്തെ സ്വന്തം വീട്ടിലെ മുറിക്കുള്ളിലേക്ക് കയറുകയുമായിരുന്നു.

സംസാരത്തിനിടയില്‍ ഇരുവരും പിണങ്ങിയതോടെയാണ് കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ വാട്ട്സാപ്പില്‍ അയച്ച്‌ കൊടുത്ത യുവതി ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചത്.

ഭയന്ന് പോയ യുവാവ് ഉടന്‍ തന്നെ ബന്ധുക്കളെയും പൊലീസിനെയും വിളിച്ച്‌ വിവരമറിയിച്ചു. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴേക്കും സുമയ്യ മരിച്ചിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ പരിശോധിച്ച്‌ വരികയാണ്.

കഴിഞ്ഞ വര്‍ഷം പ്ലസ്ടു പാസായ സുമയ്യയും മേമന സ്വദേശിയായ യുവാവും പഠനകാലത്തെ പ്രണയമായിരുന്നു. മൂന്ന് മാസം മുമ്പാണ് ഇവരുടെ വിവാഹം നിശ്ചയിച്ചത്.