നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികം യൂത്ത് ഫ്രണ്ട് എം കരിദിനമായി ആചരിക്കും
സ്വന്തം ലേഖകൻ
കോട്ടയം: റാഫേൽ യുദ്ധ വിമാന അഴിമതിയിലൂടെ രാജ്യത്തെ വഞ്ചിച്ച നരേന്ദ്ര മോദി സർക്കാരിന്റെ അഴിമതി തുറന്നു കാട്ടുന്നതിനും,
നോട്ട്നിരോധനത്തിലൂടെ ഇന്ത്യയെ രക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ സാമ്പത്തിക രംഗം തകർത്ത് , ഇന്ത്യയിലെ പാവപ്പെട്ടവരെ പട്ടിണിയിലേക്ക് തള്ളി വിട്ടു കൊണ്ട് കോർപ്പറേറ്റ് ഭീമൻമാർക്ക് വേണ്ടി മാത്രം ഭരിക്കുന്ന മോദി സർക്കാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടും,
പെട്രോൾ, ഡീസൽ, പാചകവാതകവിലനിയന്ത്രിക്കണമെന്നാവശ്യപ്പെട്ടും,
പരിപാവനമായ ശബരിമലയെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയആയുധമാക്കുന്നതിൽ പ്രധിഷേധിച്ചും,
യൂത്ത്ഫ്രണ്ട് എം സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികമായ നവംബർ 8 ന് പ്രതിഷേധ സമരം സംഘടിപ്പിച്ച് കരിദിനമാചരിക്കുമെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മണക്കടമ്പിൽ അറിയിച്ചു.