“കേര” കിട്ടാനില്ല; വ്യാജ വെളിച്ചെണ്ണകൾ മാർക്കറ്റ് കീഴടക്കി; പരിശോധന നടത്താതെ ഭക്ഷ്യ സുരക്ഷാ വകുപ്പ്

Spread the love

സ്വന്തം ലേഖകൻ

കോ​ട്ട​യം: ‘കേ​ര’ വെ​ളി​ച്ചെ​ണ്ണ​യു​ടെ അ​ഭാ​വം മു​ത​ലെ​ടു​ത്ത്​ വി​പ​ണി​യി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റി വ്യാ​ജ​ന്മാ​ര്‍.

ത​മി​ഴ്​​നാ​ട്​ കേ​ന്ദ്രീ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലോ​ബി​യാ​ണ്​ വി​വി​ധ പേ​രു​ക​ളി​ല്‍ വെ​ളി​ച്ചെ​ണ്ണ കേ​ര​ള വി​പ​ണി​യി​ലേ​ക്ക്​ വ്യാ​പ​ക​മാ​യി എ​ത്തി​ക്കു​ന്ന​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​വ​ക്ക്​ പ​ല​തി​നും ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന്​ ഭക്ഷ്യ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്കി. ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​വ​ശ്യ​ക്കാ​രു​ണ്ടാ​യി​രു​ന്ന കേ​ര വെ​ളി​ച്ച​ണ്ണ ല​ഭ്യ​മാ​കാ​താ​യ​തോ​ടെ​യാ​ണ്​ വ്യാ​ജ​ന്മാ​ര്‍ വി​പ​ണി കീ​ഴ​ട​ക്കി​യ​ത്.

ഇ​ത്​ പ​ല​തും ശ​രീ​ര​ത്തി​ന് ഹാ​നി​ക​ര​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കേണ്ടതാണ്.

നി​ര​വ​ധി ത​വ​ണ മാ​യം ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ര്‍​ന്ന്​ പ​ല പാ​ക്ക​റ്റ് വെ​ളി​ച്ചെ​ണ്ണ​ക​ളും നി​രോ​ധി​ച്ചി​രു​ന്നു. ഇ​വ പേ​രു​മ​റ്റി വീ​ണ്ടും വി​പ​ണി​യി​ലെ​ത്തു​ക​യാ​ണ്.

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​രം ബ്രാ​ന്‍​ഡു​ക​ള്‍ വാ​ങ്ങാ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ന്ന അ​വ​സ്ഥ​യു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​​ന്നു. വെ​ളി​ച്ചെ​ണ്ണ ഉ​ല്‍​പാ​ദ​ന​ത്തി​ന​നു​സ​രി​ച്ച്‌​ നാ​ളി​കേ​രം ല​ഭ്യ​മ​ല്ലെ​ന്നും അ​തി​നാ​ല്‍​ത​ന്നെ മാ​യം വ്യാ​പ​ക​മാ​ണെ​ന്നും​ ഉ​പ​ഭോ​ക്തൃ​സം​ഘ​ട​ന​ക​ള്‍ ആ​ക്ഷേ​പം ഉ​യ​ര്‍​ത്തു​ന്നു​ണ്ട്.

‘കേ​ര’ വി​പ​ണി​യി​ല്‍ കി​ട്ടാ​താ​യ​തോ​ടെ സ്വ​കാ​ര്യ ക​മ്പനി​ക​ളു​ടെ വെ​ളി​ച്ചെ​ണ്ണ​ക്ക്​ ആ​വ​ശ്യ​ക്കാ​ര്‍ ഏ​റി​യി​ട്ടു​ണ്ട്. ഇ​ത് കേ​ര​ഫെ​ഡി​ൻ്റെ വി​പ​ണി​യി​ലെ മു​ന്‍​തൂ​ക്കം ഇ​ല്ലാ​താ​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക. കേ​ര​ള​ത്തി​ൻ്റെ സ്വ​ന്തം വെ​ളി​ച്ചെ​ണ്ണ​യു​ടെ ജ​ന​പ്രീ​തി ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പ്ര​മു​ഖ ക​മ്പനി​ക​ളും ന​ട​ത്തു​ന്നു​ണ്ട്.

സം​സ്ഥാ​ന​ത്തെ നാ​ളി​കേ​ര ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ കേ​ര​ഫെ​ഡി​ന്​ തു​ട​ക്ക​മി​ട്ട​ത്. ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് നാ​ളി​കേ​രം സം​ഭ​രി​ച്ച്‌ വെ​ളി​ച്ചെ​ണ്ണ ഉ​ല്‍​പാ​ദി​പ്പി​ക്കു​ക​യും അ​തു​വ​ഴി നാ​ളി​കേ​ര​ത്തി​ന് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന​താ​ണ് കേ​ര​ഫെ​ഡ് വ​ഴി സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ന്നാ​ല്‍, സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള തേ​ങ്ങ​സം​ഭ​ര​ണം പേ​രി​നു​മാ​ത്ര​മാ​ണ്.

അ​ന്ത​ര്‍​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള തേ​ങ്ങ വാ​ങ്ങി​യാ​ണ് പ്ര​ധാ​ന​മാ​യും കേ​ര​ഫെ​ഡി​ല്‍ വെ​ളി​ച്ചെ​ണ്ണ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന​ത്.