video
play-sharp-fill

കാരിത്താസ്  ആശുപത്രി ബ്ലഡ്  ഡോണേഴ്സ്  മൊബൈൽ ആപ്പ്  പുറത്തിറക്കി

കാരിത്താസ് ആശുപത്രി ബ്ലഡ് ഡോണേഴ്സ് മൊബൈൽ ആപ്പ് പുറത്തിറക്കി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കാരിത്താസ് ആശുപത്രിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാരിത്താസ് ആശുപത്രി ബ്ലഡ് ഡോണേഴ്സ് മൊബൈൽ ആപ്പ് പുറത്തിറക്കി . .ചടങ് പ്രശസ്ത ചലച്ചിത്ര-ടെലിവിഷൻ താരം രമേശ് പിഷാരടി ഉദ്‌ഘാടനം ചെയ്തു . അഭിവന്ദ്യ പിതാവ് മാർ .ജോസഫ് പണ്ടാരശേരിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു .

കേരളത്തിലെ മുഴുവൻ ജനങ്ങൾക്കായി നിർമ്മിച്ചെടുത്തതാണ് ഈ ബ്ലഡ് ഡോണേഴ്സ് മൊബൈൽ ആപ്പ്. പൊതുസമൂഹത്തിന് വേണ്ട കാര്യങ്ങൾ നടപ്പിൽ വരുത്താനാണ് കാരിത്താസ് ആശുപത്രി ഈ അറുപതാം വാർഷിക ആഘോഷങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് കോട്ടയം അതിരൂപതാ സഹായമെത്രാനും കാരിത്താസ് ആശുപത്രി ചെയർമാനുമായ അഭിവന്ദ്യ പിതാവ് മാർ .ജോസഫ് പണ്ടാരശേരിൽ അഭിപ്രായപ്പെട്ടു . മൊബൈൽ ആപ്പു കൊണ്ട് കോട്ടയത്തിന് മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും പ്രയോജനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ കാരിത്താസ് ആശുപത്രി ഡയറക്ടർ റവ .ഡോ ബിനു കുന്നത്ത് ,ഹൈഫെനാക് ഐ ടി ആൻഡ് മീഡിയ സർവീസസ് സിഇ ഒ മോഹൻ തോമസ് , കാരിത്താസ് ആശുപത്രി അസി :ഡയറക്ടർ ഫാ ജിനു കാവിൽ ,എന്നിവർ പങ്കെടുത്തു .

ഒറ്റക്കാട്ടിൽ ചാരിറ്റബിൾ ട്രസ്റ്റാണ് കാരിത്താസ് ആശുപത്രിക്ക് വേണ്ടി മൊബൈൽ ആപ്പ് നിർമ്മിച്ച് നൽകിയത് .