ഇതര സംസ്ഥാന തൊഴിലാളി മരിച്ചനിലയിൽ; കൊലപാതകമെന്ന് സംശയം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പന്തളം: പന്തളത്ത് ഇതര സംസ്ഥാന തൊഴിലാളി മരിച്ചനിലയിൽ.

പശ്ചിമ ബംഗാൾ മാൾഡ സ്വദേശി ഫനീന്ദ്രദാസാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻ്റിനുള്ളിൽ ആണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്.

തലയ്ക്ക് പരുക്കുള്ളതിനാൽ കൊലപാതകമെന്ന് സംശയമുള്ളതായി പോലീസ്.

കടയ്ക്കാട് ഉളമയിൽ വാടകക്ക് താമസിച്ചു വരികയായിരുന്നു.

പന്തളം എസ് എച്ച് ഒ എസ്.ശ്രീകുമാർ, എസ് ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.