
സ്വന്തം ലേഖകൻ
കോട്ടയം: എസ്എന്‍ഡിപി യോഗത്തില്‍ വെള്ളാപ്പള്ളി നടേശന്‍ അധികാരത്തില്‍ കയറിയിട്ട് 25 വര്‍ഷം തികയുന്ന 2021 നവംബര്‍ 17ന് സമുദായകുലദ്രോഹി ദിനമായി ആചരിയ്ക്കുമെന്നും അന്നേദിവസംതന്നെ കേരളത്തിലെ 25 കേന്ദ്രങ്ങളില്‍ വെള്ളാപ്പള്ളി നടേശന്റെ കോലം കത്തിയ്ക്കുമെന്നും എസ്എന്‍ഡിപി വിമോചനസമിതി ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ 25 വര്‍ഷങ്ങള്‍ സമുദായത്തെ സംബന്ധിച്ചിടത്തോളം വെള്ളാപ്പള്ളി നടേശന്റെ നേതൃത്വം സമ്പൂര്‍ണ്ണ പരാജയവും ഗുരുധര്‍മ്മവിരുദ്ധവും ആയിരുന്നു. ജനാതിപത്യവിരുദ്ധ പ്രവര്‍ത്തനത്തിലൂടെ സംഘടനയില്‍ കുടുംബാധിപത്യം സ്ഥാപി ക്കുകയും അഴിമതിയും വിദ്യാഭ്യാസ കച്ചവടവും നടത്തി ആയിരക്കണക്കിന് കോടി രൂപ സ്വന്തം പേരില്‍ സമ്പാദിച്ച് യോഗത്തെ കച്ചവടവല്‍ക്കരിക്കുകയും, എസ്എന്‍ഡിപി യോഗത്തിന്റെ രജിസ്‌ട്രേഷന്‍ നഷ്ടപ്പെടുത്തി സ്വന്തം പേരിലുള്ള ട്രസ്റ്റ് ആക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്ത വെള്ളാപ്പള്ളിയെ സമുദായം ഏറ്റവും വലിയ കുലദ്രോഹിയായി പ്രഖ്യാപിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ കുലദ്രോഹിയുടെ കുടുംബാധിപത്യത്തില്‍നിന്നും അഴിമതിയില്‍ നിന്നും എസ്എന്‍ഡിപി യോഗത്തെ വിമോചിപ്പിച്ച് ഗുരുധര്‍മ്മത്തിന്റെയും സംഘട നാജനാധിപത്യത്തിന്റെയും നേര്‍പാതയിലേക്ക് തിരികേ എത്തിക്കുവാനുള്ള ചരിത്ര ദൗത്യമാണ് എസ്എന്‍ഡിപി യോഗം വിമോചനസമിതി ഏറ്റെടുത്തിരിക്കുന്നത് എന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള എസ്എന്‍ഡിപി യൂണിയന്റെയും യോഗത്തിന്റെയും 75 മുന്‍ ഭാരവാഹികളുമടങ്ങുന്ന 125 അംഗ സ്റ്റേറ്റ് കമ്മിറ്റിയാണ് എസ്എന്‍ഡിപി യോഗം വിമോചനസമിതയെ നയിക്കുന്നത് .
വെള്ളാപ്പള്ളിയുടെ ഈ കൊള്ളത്തരങ്ങള്‍ക്കെതിരെ പൊതുപ്രചരണ പരിപാടികള്‍ ശക്തിപ്പെടുത്താന്‍ സ്റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ നിന്ന് ശിവഗിരി മഹാസമാധിയിലേക്ക് ശാപമോചന വിളബംരയാത്ര നടത്തുവാനും, തുടര്‍ന്ന് കാസര്‍ഗോഡില്‍ നിന്നും തിരുവനന്തപുരത്തേക്ക് വെള്ളാപ്പള്ളിയെ കുറ്റവിചാരണ ചെയ്യുന്ന, കുറ്റവിചാരണയാത്ര നടത്താനും തീരുമാനിച്ചതായി അറിയിച്ചു.
പത്രസമ്മേളനത്തില്‍ വിമോചനസമിതി പ്രസിഡന്റ് അഡ്വ. ആര്‍ അജന്തകുമാര്‍, വര്‍ക്കിംഗ് പ്രസിഡന്റ് വി. പി. ദാസന്‍, ജനറല്‍ സെക്രട്ടറി അഡ്വ. കെ. എം സന്തോഷ്‌കുമാര്‍ ട്രഷറര്‍ ശ്രീപാദം ശ്രീകുമാര്‍, വൈസ് പ്രസിഡന്റുമാരായ അജയന്‍ കെ. തങ്കപ്പന്‍, ചന്ദ്രന്‍ തിരുവമ്പാടി സെക്രട്ടറിമാരായ സുരേന്ദ്രന്‍ ആരവല്ലി, പ്രദീപ് കോട്ടയം, സുനില്‍ വള്ളിയില്‍ എന്നിവര്‍ പങ്കെടുത്തു.
ശിവഗിരിയില്‍ പുതുതായി അധികാരമേറ്റ ഭരണസമിതിയ്ക്ക് എസ്എന്‍ഡിപി യോഗം വിമോചന സമിതി പൂര്‍ണ്ണപിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തു. എസ്എന്‍ഡിപി യോഗത്തെ ഗുരുധര്‍മ്മപാതയിലേക്ക് തിരികേ എത്തിക്കുവാനുള്ള ശ്രീനാരയണീയ സമൂഹത്തിന്റെ പരിശ്രമങ്ങളില്‍ നേതൃത്വപരമായ പങ്ക് ധര്‍മ്മസംഘം വഹിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
നീതിക്കുവേണ്ടി സമരം ചെയ്യുന്ന ദീപ പി. മോഹനന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു.