
ഡെൽഹി: മുന്‍ ധനമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി, മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവര്‍ ഉള്‍പ്പെടെ 117 പേര്‍ക്ക് പത്മ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
സുഷമ, സ്വരാജിനും അരുണ്‍ ജയ്റ്റിലിക്കും മരണാനന്തര ബഹുമതിയായാണ് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചത്. രാഷ്ട്രപതിയില്‍ നിന്നും ഇരുവരുടേയും കുടുംബാംഗങ്ങളാണ് പുരസ്കാരം സ്വീകരിച്ചത്.
ബോളിവുഡ് താരം കങ്കണ റണാവത്ത്, ഗായകന്‍ അദ്‌നാന്‍ സാമി, ബാഡ്മിന്റണ്‍ താരം പി വി സിന്ധു എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ എന്നിവരും പങ്കെടുത്തു.ഒരു ഭിന്നലിംഗ വ്യക്തിക്കും ഇത്തവണ പത്മ ബഹുമതി നല്‍കി.
ഈ വര്‍ഷം 119 പത്മ പുരസ്‌കാരങ്ങളാണ് രാഷ്ട്രപതി സമ്മാനിച്ചത്. ഏഴ് പത്മവിഭൂഷണ്‍, 10 പത്മഭൂഷണ്‍, 102 പത്മശ്രീ പുരസ്‌കാരങ്ങള്‍ അടങ്ങുന്നതാണ് പട്ടിക.
അവാര്‍ഡ് നേടിയവരില്‍ ഇരുപത്തിയൊമ്ബത് പേര്‍ സ്ത്രീകളും 16 പേര്‍ക്ക് മരണാനന്തര ബഹുമതി നല്‍കിയത്.ഒരു ഭിന്നലിംഗ വ്യക്തിക്കും ഇത്തവണ പത്മ ബഹുമതി നല്‍കി.




