കോട്ടയം തിരുവാർപ്പിന് സമീപം ട്യൂഷൻ പഠിക്കാൻ പോയ ഏഴ് വയസ്സുകാരൻ തോട്ടിൽ വീണു മരിച്ചു
സ്വന്തം ലേഖിക
കോട്ടയം: തിരുവാർപ്പിൽ ഏഴ് വയസുകാരൻ തോട്ടിൽ വീണു മരിച്ചു. വീട്ടിൽ നിന്നും ട്യൂഷൻ പഠിക്കാൻ പോയ ഏഴ് വയസ്സുകാരനാണ് പാലത്തിൽ നിന്ന് തോട്ടിൽ വീണു മരിച്ചു.
തിരുവാർപ്പ് മുസ്ലീം പള്ളി ഭാഗത്ത് മാലേച്ചിറയിൽ വീട്ടിൽ സുധീറിന്റെയും ഭീമയുടെയും മകൻ സജാദാണ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച അഞ്ചരയോടെയായിരുന്നു സംഭവം.
പാലത്തിൽ നിന്നും ഇക്കരയ്ക്ക് കടക്കുന്നതിനിടെ ചെരുപ്പ് പാലത്തിൽ നിന്നും താഴേയ്ക്കു വീണു. ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ സജാദ് വെള്ളത്തിലേയ്ക്കു വീഴുകയായിരുന്നു.
കുട്ടി വെള്ളത്തിൽ വീഴുന്നത് കണ്ട് ആളുകൾ നിലവിളിച്ച് ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല.
കോട്ടയത്തു നിന്നും അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് തോട്ടിൽ നിന്നും കുട്ടിയുടെ മൃതദേഹം പുറത്ത് എടുത്തത്.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.