ഏറ്റുമാനൂരിൽ നടക്കുന്നത് കൊള്ളയും കൊടിയ അഴിമതിയും: ലതികാ സുഭാഷ്

Spread the love

ഏറ്റുമാനൂർ: വികസന പ്രവർത്തനങ്ങൾ എല്ലാം മുരടിച്ചു പോയ ഏറ്റുമാനൂർ നഗരസഭയിൽ നടക്കുന്നത് കൊള്ളയും കൊടിയ അഴിമതിയുമാണെന്നു എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് ആരോപിച്ചു.

എൻ.സി.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ നഗരസഭ ഓഫിസിലേയ്ക്കു നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അവർ.

നഗരസഭയുടെ ഭരണം കയ്യിൽക്കിട്ടിയിട്ടും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് നഗരസഭ അധികൃതർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കടുത്ത ക്രൂരതയാണ് സാധാരണക്കാരായ ജനങ്ങളെ വഞ്ചിക്കുകയാണ് നഗരസഭ അധികൃതർ ഇപ്പോൾ ചെയ്യുന്നതെന്നും അവർ പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡന്റ് മുരളി തകടിയേൽ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി എസ്.ഡി സുരേഷ് ബാബു .

സംസ്ഥാന സമിതി അംഗം പി.കെ ആനന്ദക്കുട്ടൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ രാജേഷ് നട്ടാശേരി, അഭിലാഷ് ശ്രീനിവാസൻ, പി. ചന്ദ്രകുമാർ, ജോർജ് മരങ്ങോലി, ട്രഷറർ കെ എസ് രഘുനാഥൻ നായർ, സി എം ജലീൽ, കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി ഡി വിജൻ നായർ, എൻ വൈസി ജില്ലാ പ്രസിഡന്റ് മിൽട്ടൺ ഇടശേരി, എൻഎംസി ബ്ലോക്ക് പ്രസിഡന്റ് ലിസി തോമസ്, എൻസിപി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ നാസർ ജമാൽ, ഷാജി തെള്ളകം, സാദിഖ് അതിരമ്പുഴ, പി എം ഫ്രാൻസിസ്, മോഹൻദാസ് പള്ളിതാഴെ, റെജി തോട്ടപ്പള്ളി, സുജീഷ്, എന്നിവർ പ്രസംഗിച്ചു.