നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് നാല് വയസുകാരി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പയ്യന്നൂർ: കൊറ്റിയിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണു നാലു വയസുകാരി മരിച്ചു. കക്കറക്കൽ ഷമലിൻ്റെയും അമൃതയുടെയും ഏകമകൾ സാൻവിയയാണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ടോടെ കുട്ടിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന പുതിയ വീടിൻ്റെ ഭാഗമായുള്ള സെപ്റ്റിക് ടാങ്കിൽ സാൻവിയയെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒൻപത് അടിയോളം ആഴമുള്ള ടാങ്കിൽ നിറയെ വെള്ളം ഉണ്ടായിരുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെത്തിച്ച് ചികിത്സയിലിരിക്കെ പുലർച്ചെ ഒന്നോടെ സാൻവി മരിച്ചു.