സ്വന്തം ലേഖകൻ
ആലപ്പുഴ: മാരാരിക്കുളം
മാരാരിക്കുളത്തെ സ്വകാര്യ ഹോംസ്റ്റേ ഉടമയെ ഭീഷണിപ്പെടുത്തി ഹണി
ട്രാപ്പിന് സമാനമായ തട്ടിപ്പിലൂടെ 10 ലക്ഷം രൂപ കവരാൻ ശ്രമിച്ച തൃശൂർ സ്വദേശികളായ അഞ്ച് പ്രതികളെ മണ്ണഞ്ചേരി പൊലീസ് പിടികൂടി.
തൃശൂർ മുള്ളുക്കര ആയൂർ അരങ്ങത്ത് പറമ്പ്
മുഹമ്മദ് ഷാഫിൻ(23), ചെറുതുരുത്തി കല്ലാടിക്കുന്നത്ത് അഷ്റഫ്(23),
ചെറുതുരുത്തി കല്ലേക്കുന്ന് സനൂഷ്(22), മുളങ്കന്നത്ത്കാവ് ചോറ്റുപാറ
വലിയവിരിപ്പിൽ എസ്.സനു(27), ചെറുതുരുത്തി പാളയംകോട്ടക്കാരൻ ബി.സജീർ(30)
എന്നിവരെയാണ് പൊലീസ് തൃശൂരിൽ നിന്ന് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ മണ്ണഞ്ചേരി എസ്. ഐ ബിജു പറഞ്ഞത്: ലോൺ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞത് പ്രകാരം നവംബർ മൂന്നിന് സ്വന്തം കാറിൽ തൃശ്ശൂരിൽ എത്തിയതായിരുന്നു ഹോംസ്റ്റേ ഉടമ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോൺ ശരിയാക്കാമെന്ന് പറഞ്ഞ് പരിചയപ്പെട്ട യുവതി ഇയാളെ ഹോട്ടൽ മുറിയിൽ തനിച്ചാക്കി മാറി കളയുകയും പിന്നീട് എത്തിയ യുവാക്കൾ ഇയാളുടെ ഫോട്ടോ എടുക്കുകയും ഭീഷണി മുഴക്കി പത്തുലക്ഷം രൂപ അവശ്യപ്പെടുകയുമായിരുന്നു.
രൂപ കിട്ടാത്തത്തിനെ തുടർന്ന് ഇയാളെ ചെറുതുരുത്തിയിൽ തടവിൽ വെക്കുകയും ഇയാളുടെ കാർ വിൽക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. നാലിന് വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
എസ്ഐ കെ ആർ ബിജു, ഗ്രെഡ് എസ് ഐ അശോകൻ,എ. എസ്. ഐ ശർമ കുമാർ ,സിപിഒ മാരായ ഷൈജു, സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടിച്ചത്. കേസിൽ കൂടുതൽ പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.