video
play-sharp-fill

Saturday, May 24, 2025
HomeMainഇടുക്കി മുൻ ജില്ലാ പോലീസ് സൂപ്രണ്ട് കെ ബി വേണുഗോപാലിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; നടപടി...

ഇടുക്കി മുൻ ജില്ലാ പോലീസ് സൂപ്രണ്ട് കെ ബി വേണുഗോപാലിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; നടപടി അനധികൃത സ്വത്ത് സമ്പാദന കേസ്സിൽ; 18 ലക്ഷത്തിലേറെ രൂപ വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായി വിജിലൻസ്

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: ഇടുക്കി മുൻ ജില്ലാ പോലീസ് സൂപ്രണ്ട് കെ ബി വേണുഗോപാലിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.നടപടി അനധികൃത സ്വത്ത് സമ്പാദന കേസ്സിൽ.18 ലക്ഷത്തിലേറെ രൂപ വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായി വിജിലൻസ്.

2006 മുതൽ 2016 വരെയുള്ള കാലയളവിലാണ് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം നടന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇക്കാലയളവിൽ മലബാർ മേഖലയിലായിരുന്നു വേണുഗോപാലിന് സർവീസ്. കോഴിക്കോട്-വയനാട് ജില്ലകളിലായിരുന്നു പ്രധാനമായും ജോലിചെയ്തിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന ആരോപണത്തെ തുടർന്ന് അന്നുമുതലേ വിജിലൻസ് സംഘം വേണുഗോപാലിനെതിരെ രഹസ്യാന്വേഷണം ആരംഭിച്ചിരുന്നു.

ഇപ്പോൾ നടക്കുന്ന അനധികൃത സ്വത്ത് സമ്പാദനകേസിൽ വേണുഗോപാലിനെ പ്രതിചേർത്ത് കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എറണാകുളം സ്‌പെഷ്യൽ സെൽ എഫ്‌ഐആർ സമർപ്പിച്ചത്.

നെടുങ്കണ്ടം കസ്റ്റഡി മരണകേസിൽ അന്വേഷണം നേരിടുന്നയാൾ കൂടിയാണ് വേണുഗോപാൽ. വിരമിച്ച ഒരു എസ്പിയുടെ വീട്ടിൽ റെയ്ഡ് നടക്കുന്ന സംഭവവും അപൂർവമാണ്.

നെടുങ്കണ്ടം കസ്റ്റഡി മരണകേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത് അന്നത്തെ ഇടുക്കി എസ് പി ആയിരുന്ന കെ.ബി വേണുഗോപാലായിരുന്നു. എന്നിട്ടും വേണുഗോപാൽ കേസിൽ നിന്ന് ഊരിപ്പോയി. പണിപോയതും, ജയിലിൽ കിടന്നതും എസ് ഐ മുതൽ താഴോട്ടുള്ള പോലീസുകാർക്കാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments