ഇന്ധനവില വർധനയ്ക്കെതിരായ സമരം വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോട്ടയം ന​ഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തരുടെ ലഡു വിതരണം

Spread the love


സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ഇന്ധനവില വർധനയ്ക്കെതിരായ സമരം വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ന​ഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തർ ലഡു വിതരണം ചെയ്തു.കേന്ദ്രത്തിലും,കേരളത്തിലും കോൺഗ്രസ് ഉയർത്തിയ പ്രതിഷേധ സമരങ്ങളുടെ ഫലമായി കേന്ദ്രസർക്കാർ പെട്രോൾ ഡീസൽ ഇന്ധനങ്ങളുടെ നികുതി തീരുവ കുറച്ചിരുന്നു.

സമാന പാതയിൽ സംസ്ഥാനസർക്കാർ നികുതി കുറയ്ക്കന്നതുവരെ സമരം തുടരുന്നതിന് ജനങ്ങളുടെ പിന്തുണയുണ്ടാകണം എന്ന് യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം പ്രസിഡൻറ് രാഹുൽ മറിയപ്പള്ളി പറഞ്ഞു.

കോട്ടയം നഗരത്തിൽ ദീപാവലി ദിനത്തിൽ ‘തിന്മയുടെ മേലുള്ള നന്മയടെ വിജയത്തൻെറ, സന്തോഷത്തിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് മെംബർ പി.കെ വൈശാഖ്, യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ മർക്കോസ് മാടപ്പാട്ട്,യഥു സി നായർ,ഡാനി രാജു, ജിജി മൂലംകുളം, ആൽബിൻ,രഞ്ജിത്ത് പ്ലാപ്പറമ്പിൽ,ഷൈൻ സാം,നിതിൻ മാത്യൂ കുര്യൻ, മീവൽ ഷിനു കുരുവിള,ഹരികൃഷ്ണൻ,അഫ്സൽ,വിവേക്,ദീപു ചന്ദ്രബാബു,മരിയൻ തുടങ്ങിയവർ പ്രസംഗിച്ചു.