ജാനകിക്കാട്ടില്‍ നിരീക്ഷണം ശക്തമാക്കാന്‍ പൊലീസും വനംവകുപ്പും; പീഡനക്കേസില്‍ അന്വേഷണം തുടരുന്നു; ഇതുവരെ അറസ്റ്റിലായത് ഏഴു യുവാക്കള്‍
സ്വന്തം ലേഖിക
കോഴിക്കോട്: കുറ്റ്യാടിയിലെ ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഘത്തിനിരയായ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തമാക്കി പോലീസും വനംവകുപ്പും.
മേഖലയില്‍ പൊലീസ് പട്രോളിങ് അടക്കം നിരീക്ഷണം ശക്തമാക്കുമെന്ന് റൂറല്‍ എസ്പി ശ്രീനിവാസ് പറഞ്ഞു.
മുന്നൂറേക്കറോളം വരുന്ന ജാനകിക്കാട് എക്കോ ടൂറിസം കേന്ദ്രത്തില്‍ വച്ചാണ് പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടി കഴിഞ്ഞമാസം കൂട്ട ബലാല്‍സംഗത്തിനിരയായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്ന് കേസുകളിലായി ഏഴു യുവാക്കളാണ് ഇതുവരെ അറസ്റ്റിലായത്. ഇതില്‍ രണ്ടുപേര്‍ ബന്ധുക്കളാണ്.
പ്രതികളുടെ ഫോണ്‍ രേഖകളടക്കം പരിശോധിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പോലീസിന്‍റെ തീരുമാനം. പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലാണുള്ളത്.
തുടര്‍ച്ചയായി വെളളം കയറുന്ന ഈ പ്രദേശത്തു നിന്ന് ആളൊഴിഞ്ഞുപോയ പല വീടുകളും ഇന്ന് സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. ആവശ്യത്തിന് സുരക്ഷാ ജീവനക്കാരോ നിരീക്ഷണ സംവിധാനങ്ങളോ ഇല്ലാത്തതാണ് പ്രദേശത്ത് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ കാരണമെന്ന പരാതി ശക്തമായിരുന്നു.