
യോഗി ആദിത്യനാഥിനെ ക്യാംപസ് ഫ്രണ്ട് അപമാനിച്ച സംഭവം: കേസെടുത്ത് യുപി പോലീസ്; ഒന്നും മിണ്ടാതെ കേരള പോലീസ്; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാചസ്പതി
സ്വന്തം ലേഖിക
തിരുവനന്തപുരം: യോഗി ആദിത്യനാഥിനെ ക്യാംപസ് ഫ്രണ്ട് അവഹേളിച്ച സംഭവത്തില്‍ കേസെടുത്ത് യുപി പോലീസ്.
2021 ഒക്ടോബര്‍ 23നു ‘ക്യാംപസ് ഫ്രണ്ട്,’ തിരുവനന്തപുരത്ത് നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍, യോഗി ആദിത്യനാഥിൻ്റെ വേഷവും മുഖംമൂടിയും ധരിച്ച ആളെ കയറിട്ടു കെട്ടി വലിച്ചു മര്‍ദ്ദിക്കുന്നതായി അവതരിപ്പിക്കുകയും അതിൻ്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാവും മാധ്യമ പ്രവര്‍ത്തകനുമായ സിദ്ധിഖ് കാപ്പൻ്റെ മോചനം ആവശ്യപ്പെട്ട് ക്യാംപസ് ഫ്രണ്ട് നടത്തിയ ‘സമര മുറ’യായിരുന്നു ഈ പ്രകടനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയും ലക്നൗ സൈബര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിഷയത്തില്‍ ബിജെപി വക്താവ് സന്ദീപ് വാചസ്പതി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.
അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ,
ഹത്രാസ് കലാപ കേസ് പ്രതി സിദ്ദിഖ് കാപ്പൻ്റെ മോചനം ആവശ്യപ്പെട്ട് ക്യാംപസ് ഫ്രണ്ട് തീവ്രവാദികള്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. കിഴക്കേകോട്ടയാണ് പശ്ചാത്തലം. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയെ ഇത്തരത്തില്‍ അപമാനിച്ചിട്ടും ജിഹാദികള്‍ക്ക് പാദസേവ ചെയ്യുന്ന പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പ് അറിഞ്ഞ മട്ടില്ല. പക്ഷേ യു.പി പൊലീസ് വിഷയത്തില്‍ ഇടപെട്ട് കേസ് എടുത്തിട്ടുണ്ട്.
‘ഭയപ്പെടുത്താന്‍ നോക്കേണ്ട’ എന്നൊക്കെയാണ് മുദ്രാവാക്യം മുഴക്കുന്നത്. പക്ഷേ മുഖംമൂടിക്ക് പിന്നില്‍ ഒളിഞ്ഞാണ് വീരവാദം. മുഴുവന്‍ സംഘാടര്‍ക്കും എതിരെ കേസ് വരുന്നതിലും ഭേദം മുഖം മൂടി ധാരികള്‍ ധൈര്യമായി മുന്നോട്ട് വന്ന് യു.പി പൊലീസിന് മുന്നില്‍ കീഴടങ്ങുന്നതല്ലേ? ആ ധൈര്യം ഈ പോരാളികള്‍ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു