video
play-sharp-fill

നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നത് പ്രവേശനോത്സവത്തോടെ ; സജീകരണങ്ങളെല്ലാം പൂര്‍ത്തിയായി: ‘ആദ്യ രണ്ടാഴ്ച്ച ഹാജര്‍ ഉണ്ടാകില്ല’; ആര്‍ക്കും ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നത് പ്രവേശനോത്സവത്തോടെ ; സജീകരണങ്ങളെല്ലാം പൂര്‍ത്തിയായി: ‘ആദ്യ രണ്ടാഴ്ച്ച ഹാജര്‍ ഉണ്ടാകില്ല’; ആര്‍ക്കും ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സ്കൂള്‍ തുറക്കല്‍ സജീകരണങ്ങളെല്ലാം പൂര്‍ത്തിയായിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി .

പ്രവേശനോത്സവത്തോടെയാണ് നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നത്. സംസ്ഥാന ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടണ്‍ ഹില്‍ സ്കൂളില്‍ രാവിലെ 8.30 ന് നടക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ രണ്ടാഴ്ച്ച ഹാജര്‍ ഉണ്ടാകില്ല. ആദ്യ ആഴ്ചകളില്‍ കുട്ടികളുടെ ആത്മ വിശ്വാസം കൂട്ടുന്ന പഠനം മാത്രമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

24000 തെര്‍മല്‍ സ്കാനറുകള്‍ സ്കൂളുകള്‍ക്ക് നല്‍കിയെന്നും സോപ്പ് ബക്കറ്റ് വാങ്ങാന്‍ 2.85 കോടി രൂപ സ്കൂളുകള്‍ക്ക് അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ അറ്റക്കൂറ്റപണിക്കായി 10 ലക്ഷം വീതം നല്‍കും.

104 സ്കൂളുകളില്‍ ഇനിയും ശുചീകരണം നടത്താനുണ്ട്. 1474 സ്കൂള്‍ ബസ്സുകള്‍ ശരിയാക്കാനും ഉണ്ടെന്നും ഇത് ഉടന്‍ തീര്‍ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ട് ഡോസ് വാക്സിന് എടുക്കാത്ത രക്ഷിതാക്കളുടെ മക്കളെ സ്കൂളില്‍ അയക്കേണ്ട എന്ന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.

2282 അധ്യാപകര്‍ ഇനിയും വാക്സിന് എടുത്തിട്ടില്ല. അവരും ഉടന്‍ വാക്സിന് സ്വീകരിക്കണം. പലരും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി. വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ തല്ക്കാലം സ്കൂളില്‍ എത്തരുതെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച്‌ ആര്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.