സ്വന്തം ലേഖിക
തൃശ്ശൂര്‍: മദ്യപാനത്തിനിടെയുള്ള തർക്കത്തെ തുടർന്ന് തിരൂരില്‍ യുവ അഭിഭാഷകന്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.
മുളങ്കുന്നത്തുകാവ് സ്വദേശിയായ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. അഭിഭാഷകന്‍ പി ആര്‍ സജേഷിനെ അറസ്റ്റ് ചെയ്തു. വിയ്യൂര്‍ പൊലീസ് കേസന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഭിഭാഷകനായ പിആര്‍ സജേഷിൻ്റെ തൃശൂര്‍ തിരൂരിലെ വീട്ടിലായിരുന്നു സംഭവം. മണികണ്ഠനും സജേഷും സുഹൃത്തുക്കളായിരുന്നു. മദ്യപാനത്തിനിടെ വാക്കേറ്റവും ബഹളവുമുണ്ടായി.
ചുറ്റിക കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം. തിരൂര്‍ സ്വദേശിയായ കൊല്ലപ്പെട്ട മണികണ്ഠന്‍ അവിവാഹിതനാണ്.
അഭിഭാഷകന്‍ ദീര്‍ഘകാലമായി മദ്യത്തിനും ലഹരിയ്ക്കും അടിമയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇയാള്‍ വീട്ടില്‍ തനിച്ചാണ് താമസമെന്നും നാട്ടുകാര്‍ പറയുന്നു.