
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അഞ്ച് വര്‍ഷത്തിനിടെ മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട 128 കേസുകള്‍ കേരള സര്‍ക്കാര്‍ പിന്‍വലിച്ചു.
മന്ത്രിമാര്‍ക്കെതിരായ 12 കേസുകളും എംഎല്‍എമാര്‍ക്കെതിരെയുള്ള 94 കേസും മന്ത്രിമാരും എംഎല്‍എമാരും ഒരുമിച്ചുള്ള 22 കേസുകളുമാണ് പിന്‍വലിച്ചിരിക്കുന്നത്. ആകെ 150 കേസുകള്‍ പിന്‍വലിക്കാനാണു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭയില്‍ കെ കെ രമയുടെ ചോദ്യത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയനാണ് കണക്കുകള്‍ വ്യക്തമാക്കിയത്. 2007 മുതലുള്ള കേസുകളും പിന്വലിച്ചവയിലുണ്ട്.
പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്കെതിരായ 13 കേസുകള്‍ പിന്‍വലിച്ചു. മന്ത്രിമാരില്‍, ഏറ്റവുമധികം കേസുകള്‍ പിന്‍വലിച്ചിരിക്കുന്നതും ശിവന്‍കുട്ടിക്കാണ്. തൊട്ടുപിന്നില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു(7)വും മുഖ്യമന്ത്രി പിണറായി വിജയനു(6)മാണ്.