കോടികള്‍ വിലമതിക്കുന്ന ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമം; നാലംഗ സംഘത്തെ പിടികൂടി

Spread the love

സ്വന്തം ലേഖിക

തൃശൂര്‍: കോടികള്‍ വിലമതിക്കുന്ന ഇരുതലമൂരി പാമ്പിനെ വില്‍ക്കാന്‍ ശ്രമിച്ച നാലംഗ സംഘത്തെ പിടികൂടി.

സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തായിരുന്നു വിൽപന ശ്രമം. രണ്ട് തൃശൂര്‍ സ്വദേശികള്‍ അടക്കം നാലുപേരെ ഫോറസ്റ്റ് റേഞ്ച് ഫ്ളയിംഗ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഉച്ചയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ ഹോട്ടലില്‍ ഇരുതലമൂരി പാമ്പിനെ വാങ്ങാന്‍ ഒരു സംഘം ആളുകള്‍ എത്തിയിട്ടുണ്ട് എന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഫ്ളെയിംഗ് സ്‌ക്വാഡ് പരിശോധന നടത്തിയത്. ആന്ധ്രാപ്രദേശില്‍ നിന്ന് എത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

അറസ്റ്റ് ചെയ്തതിൽ ഒരാള്‍ എറണാകുളം സ്വദേശിയും മറ്റൊരാള്‍ തിരുവനന്തപുരം നിവാസിയുമാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ പിടിച്ചെടുത്തിട്ടുണ്ട്. നാലുപേര്‍ രക്ഷപ്പെട്ടതായും ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചതായും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.