video
play-sharp-fill

Wednesday, May 21, 2025
HomeCrimeസ്‌കൂട്ടറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതികളെ വെറുതെ വിടില്ല; പിന്തുടര്‍ന്ന് കയറിപ്പിടിക്കുന്നത് ഹോബി; ഞരമ്പുരോഗിയായ യുവാവ്...

സ്‌കൂട്ടറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതികളെ വെറുതെ വിടില്ല; പിന്തുടര്‍ന്ന് കയറിപ്പിടിക്കുന്നത് ഹോബി; ഞരമ്പുരോഗിയായ യുവാവ് അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

മലപ്പുറം: സ്‌കൂട്ടറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതികളെ പിന്തുടര്‍ന്ന് ആക്രമിക്കുന്ന യുവാവ് അറസ്റ്റില്‍.

എടക്കര കൗക്കാട് സ്വദേശി ആലങ്ങാടന്‍ ശ്രീജിത്താണ് പിടിയിലായത്. ഒറ്റയ്ക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന യുവതികളെ ആക്രമിക്കുന്നതാണ് ഇയാളുടെ ഹോബി. കഴിഞ്ഞ മാര്‍ച്ചിലും ശ്രീജിത്ത് സമാന രീതിയില്‍ യുവതികളെ ആക്രമിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്തംബര്‍ 13ന് വൈകിട്ട് 7.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവര്‍ത്തകയെ പ്രതി ബൈക്കില്‍ പിന്തുടരുകയായിരുന്നു.

ആളൊഴിഞ്ഞ സ്ഥലത്തുവെച്ച്‌ ആരോഗ്യപ്രവര്‍ത്തകയെ കയറി പിടിക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ യുവതി സ്‌കൂട്ടറടക്കം മറിഞ്ഞുവീണു. ഇയാള്‍ കയറിപ്പിടിച്ചതോടെ യുവതി ബഹളം വച്ചു.

ഇതോടെ അപകടം മണത്ത ഇയാള്‍ ബൈക്കോടിച്ച്‌ കടന്നു കളയുകയായിരുന്നു. ആ സമയത്ത് ഇയാള്‍ മാസ്‌കും ഹെല്‍മറ്റും മഴക്കോട്ടും ധരിച്ചിരുന്നു.

ഇയാളെ കൊണ്ടോട്ടി ഒളവട്ടൂരിലുള്ള ജോലിസ്ഥലത്തു നിന്നാണ് പിടികൂടിയത്. പ്രദേശവാസികള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments