
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ശ്രീകാര്യം എൻജിനീയറിംങ് കോളേജ്, അലത്തറ റോഡിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
പത്തനംതിട്ട സ്വദേശി ജോബിൻ (34) ഓടിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും സമീപത്തുള്ള മതിലിലും ഇടിച്ച ശേഷം തലകീഴായി മറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കാറിനുള്ളിൽ അകപ്പെട്ട ജോബിനെ പുറത്തെടുത്തത്. എതിരെ വന്ന ബൈക്കിന് സൈഡ് കൊടുത്തപ്പോഴാണ് കാർ നിയന്ത്രണം വിട്ടതെന്ന് ജോബിൻ പോലീസിനോട് പറഞ്ഞു.
റോഡിനു കുറുകെ കിടന്ന കാർ പോലീസും നാട്ടുകാരും ചേർന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.