play-sharp-fill
നടത്തിക്കൊണ്ടുപോകുമ്പോൾ പിടിവിട്ട് ഓടിയ  കുതിരയെ കാറിടിച്ചു; ​ഗുരുതര പരിക്ക്

നടത്തിക്കൊണ്ടുപോകുമ്പോൾ പിടിവിട്ട് ഓടിയ കുതിരയെ കാറിടിച്ചു; ​ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലം ചവറയിൽ വിരണ്ടോടിയ കുതിരയെ കാറിടിച്ച് കുതിരക്ക് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ദേശീയപാതയിൽ കന്നേറ്റി പള്ളിമുക്കിലായിരുന്നു സംഭവം. കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് ചെറുകോൽ പറമ്പിൽ മുഹ്‌സിന്റെ ഉടമസ്ഥതയിലുള്ള നാല് വയസ്സ് പ്രായമായ സൈറ എന്ന കുതിരക്കാണ് അപകടം സംഭവിച്ചത്. കുതിരയെ നടത്തിക്കൊണ്ടുപോകുമ്പോൾ പിടിവിട്ട് ഓടുകയായിരുന്നു.


എൽപി സ്‌കൂളിന് മുന്നിൽ നിന്ന് ഓടിയ കുതിര കന്നേറ്റി പള്ളിമുക്കിലെ ദേശീയപാതയിൽ പ്രവേശിച്ചു. അതിവേഗത്തിൽ ഓടിയ കുതിരയെ കാറിടിക്കുകയായിരുന്നു. ഹരിപ്പാട് കരുവാറ്റ സ്വദേശി ശംഭു, പിതാവ് വിജയകുമാർ എന്നിവർ സഞ്ചരിച്ച കാറാണ് ഇടിച്ചത്. ഇവർ സ്റ്റാഫ് സെലക്ഷൻ പരീക്ഷയെഴുതാനായി പോകുകയായിരുന്നു. ഇവരെ മറ്റൊരു വാഹനത്തിൽ പരീക്ഷാ കേന്ദ്രത്തിലെത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിന്റെ മുൻവശം തകർന്നു. യാത്രക്കാർക്ക് പരിക്കില്ല. ചോരയിൽ കുളിച്ച് വീണുകിടന്ന കുതിരയെ നാട്ടുകാരും പൊലീസും ചേർന്ന കൊല്ലം ജില്ല വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചു. കുതിരക്ക് വിദഗ്ധ ചികിത്സ നൽകുകയാണ്.