play-sharp-fill
എഐഎസ്‌എഫ് വനിതാ നേതാവിനെ ആക്രമിച്ചെന്ന പരാതി: ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കും;  ഉത്തരവ് ഇന്ന് പുറത്തിറങ്ങും

എഐഎസ്‌എഫ് വനിതാ നേതാവിനെ ആക്രമിച്ചെന്ന പരാതി: ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കും; ഉത്തരവ് ഇന്ന് പുറത്തിറങ്ങും

സ്വന്തം ലേഖിക

കോട്ടയം: എം ജി സര്‍വ്വകലാശാലയില്‍ എഐഎസ്‌എഫ് വനിതാ നേതാവിനെ എസ്‌എഫ്‌ഐ നേതാക്കള്‍ ആക്രമിച്ചെന്ന പരാതി ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കും.


ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും. സംഭവത്തില്‍ ഏഴ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീയെ ഉപദ്രവിച്ചതിനും ജാതീയ അധിക്ഷേപത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്‌എഫ്‌ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമല്‍ സി എ, അര്‍ഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ആയ കെ എം അരുണ്‍, കോട്ടയം നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിന്‍ എന്നിവര്‍ക്ക് എതിരെയാണ് കേസ്.

എം ജി സര്‍വകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.

അതേസമയം, എഐഎസ്‌എഫ്‌ ആരോപണം തള്ളി എസ്‌എഫ്‌ഐ നേതാക്കള്‍ രംഗത്തെത്തി. ഇരവാദം ഉണ്ടാക്കാനാണ് എഐഎസ്‌എഫ് ശ്രമിക്കുന്നതെന്ന് എസ്‌എഫ്‌ഐ ആരോപിച്ചു.

എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ എഐഎസ്‌എഫ് വനിതാ നേതാവ് പൊലീസിന് മൊഴി നല്‍കിയതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.