സ്വന്തം ലേഖിക
ചാലക്കുടി: സാമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനഞ്ച്കാരിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍.
പരിയാരം കൊന്നക്കുഴി കൂനന്‍ വീട്ടില്‍ ഡാനിയേല്‍ ജോയി(23) ആണ് അറസ്റ്റിലായത്. സാമൂഹ്യ മാധ്യമത്തിലൂടെ പെണ്‍കുട്ടിയുമായി പരിചയത്തിലായ ഡാനിയല്‍ സൗഹൃദത്തിന്റെ മറവില്‍ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിന് ശേഷം ആന്ധ്രാ പ്രദേശിലേക്ക് കടന്ന യുവാവിനെ പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ആന്ധ്ര പ്രദേശിലേക്ക് കടന്ന ശേഷം ഫോണും സിം കാര്‍ഡുകളും ഉപേക്ഷിച്ചതിന് ശേഷം തമിഴ്നാട്ടിലെത്തി വിവിധ സ്ഥലങ്ങളില്‍ താമസിച്ചുവെന്നും പിന്നീട് ബംഗളൂരുവിലെത്തിയെന്നും പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
ചാലക്കുടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് തൃശൂര്‍ ജയിലിലേക്കയച്ചു.