video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomeUncategorizedബാലുവും മകളും ഇല്ലാത്ത ലോകത്തേക്ക് ലക്ഷ്മി; ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു

ബാലുവും മകളും ഇല്ലാത്ത ലോകത്തേക്ക് ലക്ഷ്മി; ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക്. അപകടനില ഭേദമായതോടെ ലക്ഷ്മിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തു. എന്നാൽ തന്റെ ജീവനായ ഭർത്താവും ജീവന്റെ ജീവനായ മകളും നഷ്ടപ്പെട്ടത് ഇപ്പോഴും ഉൾക്കൊള്ളാൻ ലക്ഷ്മിക്കായിട്ടില്ല.
ബാലഭാസ്‌കർ വിടപറഞ്ഞിട്ട് ഒരു മാസം തികഞ്ഞു. ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങവെ സംഭവിച്ച അപകടത്തിൽ ബാലഭാസ്‌കറിന്റെ മകളും മരണപ്പെട്ടിരുന്നു. ഒരു മാസത്തോളമായി ലക്ഷ്മി ആശുപത്രിയിലായിരുന്നു. വലത് കാലിലെ പരിക്ക് കൂടി ഭേതമായാൽ പൂർണ ആരോഗ്യവതിയാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. സംസാരിക്കാനും ഭക്ഷണം കഴിക്കാനും ലക്ഷ്മിയ്ക്ക് കഴിയുന്നുണ്ട്. അതിജീവനത്തിന്റെ മുന്നോട്ടുള്ള വഴികളിൽ തണലും താങ്ങുമായി ബാലഭാസ്‌കറിന്റെ ലക്ഷ്മിയുടെയും ബന്ധുക്കളും സുഹൃത്തുക്കളും ലക്ഷ്മിക്കൊപ്പമുണ്ടാകും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments