
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സഹപാഠികളായ വിദ്യാർത്ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങളും നമ്പറുകളും അശ്ലീല സൈറ്റിൽ നൽകിയതിന് പ്ലസ് വൺ വിദ്യാർത്ഥി അറസ്റ്റിൽ. അശ്ലീല ചാറ്റ് നടത്താൻ സാധിക്കുന്ന കനേഡിയൻ ഡേറ്റിങ് സൈറ്റിലാണ് വിദ്യാർത്ഥി വിവരങ്ങൾ നൽകിയത്. അപരിചിതരായ ചാറ്റിങ് പങ്കാളികൾക്ക് സഹപാഠികളായ വിദ്യാർത്ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ അശ്ലീല കമന്റുകൾ ചേർത്ത് എഡിറ്റ് ചെയ്തു ഫോൺ നമ്പർ സഹിതം പോസ്റ്റു ചെയ്യുകയായിരുന്നു.
ഓൺലൈൻ ക്ലാസിനിടയിൽ എടുത്ത ചിത്രങ്ങളാണ് വിദ്യാർത്ഥി ഇതിനായി ഉപയോഗിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഒരു സ്കൂളിലെ രക്ഷിതാക്കളിൽനിന്നും സ്കൂൾ അധികൃതരിൽനിന്നും നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉപഭോക്താവിന്റെ യാതൊരു തിരിച്ചറിയൽ വിവരങ്ങളും ലഭ്യമല്ലാത്ത വെബ്സൈറ്റിൽനിന്നും കുറ്റകൃത്യം ചെയ്ത ആളെ കണ്ടെത്തുക എന്ന പ്രതിസന്ധിയാണ് കഠിന പരിശ്രമത്തിലൂടെ സൈബർ പൊലീസ് മറികടന്നത്. ഇതിനായി നിരവധി നെറ്റ് വർക്കുകളും ഫോണുകളും ഐപി വിലാസങ്ങളും വിപിഎൻ സർവീസുകളും നിരന്തരം നിരീക്ഷിച്ചു.
ഇതിനൊടുവിലാണ് പ്രതിയായ വിദ്യാർത്ഥിയെ കണ്ടെത്തുന്നത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണും കണ്ടെത്തി. ഫോൺ പരിശോധിച്ചപ്പോൾ നിരവധി സഹവിദ്യാർത്ഥിനികളുടെ ഫോട്ടോ അടക്കം ചാറ്റ് നടത്തിയതിന്റെ തെളിവുകൾ ലഭിച്ചു.സഹപാഠികളെയും അധ്യാപകരെയും പേടിപ്പെടുത്താനാണ് ഇത്തരത്തിൽ ചെയ്തതെന്നും, പിടിക്കപ്പെടുമെന്ന് കരുതിയില്ലെന്നും വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു.