video
play-sharp-fill

Monday, May 19, 2025
HomeMainപട്ടിണി മുതൽ മുട്ടിഴയൽ വരെ വേറിട്ട സമരങ്ങളുടെ മുഖമുദ്രയായ ലയ രാജേഷിന് ഇനി സന്തോഷത്തിന്റെ...

പട്ടിണി മുതൽ മുട്ടിഴയൽ വരെ വേറിട്ട സമരങ്ങളുടെ മുഖമുദ്രയായ ലയ രാജേഷിന് ഇനി സന്തോഷത്തിന്റെ നാളുകൾ; 34 ദിവസം നീണ്ട സമരത്തിന് ശേഷം ലയ തിരുവനന്തപുരത്തു പോയി മന്ത്രിമാരെ കണ്ടത് റാങ്ക് പട്ടികയിലുള്ളവർക്ക് കൂടുതൽ നിയമനങ്ങൾ ലഭ്യമാക്കുന്നതിനായി; അഡൈ്വസ് മെമോ, ലാൻഡ് റവന്യു വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് നയമനം ലഭിച്ചതിൽ ലയ നന്ദി പറയുന്നത് ഭർത്താവിനും കുടുംബാംഗങ്ങൾക്കും

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: അർഹതപ്പെട്ട ജോലി ലഭിക്കാതെ വന്നപ്പോൾ സെക്രട്ടറിയേറ്റ് വളപ്പിൽ പിഎസ്‌സി റാങ്ക് ഹോൾഡർമാർ നടത്തിയ സമരത്തിന്റെ മുൻനിരക്കാരിയായി നിന്ന ലയ രാജേഷിന് ഇനി സന്തോഷത്തിന്റെ നാളുകൾ.ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ ലാൻഡ് റവന്യു വകുപ്പിലേക്ക് ജോലിക്കുള്ള അഡൈ്വസ് മെമോ ലഭിച്ചതോടെ, ലയ അടങ്ങിയ നൂറുകണക്കിന് വിദ്യാർത്ഥികളുടെ രാപ്പകലില്ലാത്ത കഷ്ടപ്പാടിന്റെ വിജയമാണ്.

2018ൽ പ്രസിദ്ധീകരിച്ച എൽജിഎസ് റാങ്ക് ലിസ്റ്റിൽ 46,000 പേർ ഉൾപ്പെട്ടെങ്കിലും വളരെക്കുറച്ചു നിയമനം മാത്രമാണു നടന്നത്. 583-ാം റാങ്കാണ് ലയയുടേത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരാറായിട്ടും നിയമനങ്ങൾക്കു വേഗം കൈവരാത്തതിനാൽ ശക്തമായ സമരമാണു സെക്രട്ടേറിയറ്റിനു മുന്നിൽ നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടിണി, മുട്ടിഴയൽ സമരങ്ങളുമായി പ്രതിഷേധം ശക്തമായതിനിടെ ലയ രാജേഷ് സമരപ്പന്തലിൽ ബോധം കെട്ടുവീഴുകയും ചെയ്തു. ഒരു മാസത്തേക്ക് റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയതോടെയാണു ലയ ഉൾപ്പെടെ നൂറുകണക്കിനു പേർക്കു കൂടി ജോലിക്ക് അവസരമുണ്ടായത്.

34 ദിവസം നീണ്ട സമരത്തിന് ശേഷവും റാങ്ക് പട്ടികയിലുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ തിരുവനന്തപുരത്തു പോയി മന്ത്രിമാരെയും സംഘടനാ നേതാക്കളെയും കണ്ടു കൂടുതൽ നിയമനങ്ങൾക്കു ലയ ശ്രമിച്ചിരുന്നു. ഓട്ടോ ഡ്രൈവറായ ഭർത്താവ് രാജേഷിന്റെ പിന്തുണയും ഗുണമായി. സമരത്തിനും മറ്റും പോകുമ്പോൾ മക്കളെ അമ്മയെ ഏൽപിച്ചാണു പോയിരുന്നത്. കുടുംബാംഗങ്ങളുടെ കഷ്ടപ്പാടിനു ലഭിച്ച അംഗീകാരമായാണു ജോലിയെ കരുതുന്നതെന്നു ലയ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments