play-sharp-fill
തിങ്കളാഴ്ച മുതൽ മൾട്ടിപ്ലെക്‌സുകൾ അടക്കം എല്ലാ തിയറ്ററുകളും തുറക്കുവാൻ അനുമതി

തിങ്കളാഴ്ച മുതൽ മൾട്ടിപ്ലെക്‌സുകൾ അടക്കം എല്ലാ തിയറ്ററുകളും തുറക്കുവാൻ അനുമതി

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ തിങ്കളാഴ്ച മുതൽ മൾട്ടിപ്ലെക്‌സുകൾ അടക്കം എല്ലാ തിയറ്ററുകളും തുറക്കും. തിയറ്റർ ഉടമകളുടെ യോഗത്തിലാണ് തീരുമാനം.


നികുതി കുറയ്ക്കണമെന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങളിൽ പരിഹാരം കാണുന്നതിന് തിയറ്റർ ഉടമകളുടെ പ്രതിനിധികൾ വെള്ളിയാഴ്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി കൂടിക്കാഴ്ച നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് തിയറ്ററുകൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ഈ മാസം 25 മുതൽ തിയറ്ററുകൾ തുറന്നുപ്രവർത്തിക്കാനാണ് സർക്കാർ അനുമതി നൽകിയത്. പകുതി സീറ്റുകളിൽ ആളുകളെ ഇരുത്തി തിയറ്ററുകൾ പ്രവർത്തിപ്പിക്കാനാണ് അനുമതി നൽകിയത്.

എന്നാൽ തിയറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. നികുതി കുറയ്ക്കണമെന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചാൽ മാത്രമേ തിയറ്റുകൾ തുറക്കുകയുള്ളൂ എന്ന നിലപാടിലായിരുന്നു തിയറ്റർ ഉടമകൾ. ഇതിലാണ് മാറ്റം വന്നത്.

തിയറ്റർ തുറക്കുന്നതുമായി മുന്നോട്ടുപോകാനാണ് തിയറ്റർ ഉടമകൾ തീരുമാനിച്ചത്. അതിനിടെ പ്രശ്‌നങ്ങൾ സർക്കാരുമായി ചർച്ച ചെയ്ത് പരിഹരിക്കാൻ കഴിയുമെന്നും തിയറ്റർ ഉടമകൾ കരുതുന്നു.