video
play-sharp-fill

Tuesday, May 20, 2025
HomeMainവീട്ടുവളപ്പില്‍ കെട്ടിയിട്ട ആടിനെ വിഴുങ്ങി പെരുമ്ബാമ്ബ്; നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പെരുമ്ബാമ്ബിനെ വനപാലകര്‍ക്ക് കൈമാറി

വീട്ടുവളപ്പില്‍ കെട്ടിയിട്ട ആടിനെ വിഴുങ്ങി പെരുമ്ബാമ്ബ്; നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പെരുമ്ബാമ്ബിനെ വനപാലകര്‍ക്ക് കൈമാറി

Spread the love

സ്വന്തം ലേഖിക

വണ്ടൂര്‍: വീട്ടുവളപ്പില്‍ കെട്ടിയിട്ട ആടിനെ വിഴുങ്ങുന്നതിനിടെ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി.

തിരുവാലി എറിയാട് തൊണ്ടിയില്‍ പുല്ലുവളപ്പില്‍ ഹുസൈന്റെ വീട്ടുവളപ്പില്‍ കെട്ടിയിട്ട ആടിനെയാണ് പാമ്പ് പിടികൂടിയത്. ഹുസൈന്റെ അയല്‍വാസി കാണാതായ ആടിനെ തിരയുന്നതിനിടെ കുറ്റിക്കാട്ടില്‍ നിന്ന് കരച്ചില്‍ കേട്ടു. അവിടെ എത്തിയപ്പോഴാണ് ആടിനെ വിഴുങ്ങുന്ന പെരുമ്ബാമ്ബിനെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാവരും ചേര്‍ന്ന് സാഹസികമായി പെരുമ്ബാമ്ബിനെ പിടികൂടുകയായിരുന്നു. എന്നാല്‍, ആട് അപ്പോഴേക്ക് ചത്തിരുന്നു.
പെരുമ്ബാമ്ബിനെ നാട്ടുകാര്‍ പിന്നീട് വനപാലകര്‍ക്ക് കൈമാറി.

കഴിഞ്ഞ ദിവസം കിളിമാനൂരിലും പട്ടിയെ വിഴുങ്ങിയ ശേഷം കിടന്നുറങ്ങിയ പെരുമ്ബാമ്ബിനെ നാട്ടുകാര്‍ ചാക്കില്‍ കെട്ടി വനംവകുപ്പിന് കൈമാറിയിരുന്നു. ഇതിന് ഒരാഴ്ച മുമ്ബ് തൃശ്ശൂരില്‍ രണ്ട് തെരുവ് നായകളെ തിന്ന് അവശനിലയിലായ പെരുമ്ബാമ്ബിനെ നാട്ടുകാര്‍ പിടികൂടി വനം വകുപ്പിനെ ഏല്‍പിച്ചിരുന്നു. കോട്ടയത്ത് ദേശീയപാതയിലും മറ്റൊരു പെരുമ്ബാമ്ബിനെ കണ്ടെത്തിയിരുന്നു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ക്രെയിന്‍ ഉപയോഗിച്ച്‌ മറ്റൊരു കുറ്റന്‍പാമ്ബിനെ ഉയര്‍ത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് ജനങ്ങളില്‍ ആശയകുഴപ്പത്തിനും ഇടയാക്കി. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ യാഥാര്‍ഥ്യമല്ലെങ്കിലും ഒരുപാട് ആളുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments