
സ്വന്തം ലേഖിക
തൊടുപുഴ: ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കിട്ടി.
പെരുവന്താനം നിർമലഗിരി വടശ്ശേരിൽ ജോജി (44) ആണ് മരിച്ചത്. ഇന്നലെ പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായപ്പോൾ പറമ്പിലേക്ക് ഒഴുകിയെത്തിയ വെള്ളം വകഞ്ഞുമാറ്റാനായി തൂമ്പയുമായി പറമ്പിലേക്ക് പോയതായിരുന്നു ജോജി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രിയായിട്ടും തിരികെ വരാത്തതിനാൽ ബന്ധുക്കളും നാട്ടുകാരും തിരഞ്ഞിറങ്ങി. ഇന്ന് രാവിലെ പത്തോടെയാണ് ചെളിയിൽ പുതഞ്ഞ രീതിയിൽ മൃതദേഹം കിട്ടിയത്. പറമ്പിലെ പണിക്കിടെ വീണ്ടും ഉരുൾപൊട്ടി ജോജിയെ മണ്ണും കല്ലും വന്ന് മൂടുകയായിരുന്നു എന്ന് കരുതുന്നു.