play-sharp-fill
കൂട്ടിക്കലും ഏന്തയാറും ഇളംകാടും വടക്കേമലയിലും നിരവധി ഉരുൾപൊട്ടലുകൾ; കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി; മണിമലയാറിലും മീനച്ചിലാറിലും ജലനിരപ്പുയരുന്നു; തീരത്തുള്ളവര്‍ക്ക് അതീവ  ജാഗ്രതാനിര്‍ദേശം; നിരവധി കുടുംബങ്ങൾ കുടുങ്ങി കിടക്കുന്നു

കൂട്ടിക്കലും ഏന്തയാറും ഇളംകാടും വടക്കേമലയിലും നിരവധി ഉരുൾപൊട്ടലുകൾ; കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി; മണിമലയാറിലും മീനച്ചിലാറിലും ജലനിരപ്പുയരുന്നു; തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാനിര്‍ദേശം; നിരവധി കുടുംബങ്ങൾ കുടുങ്ങി കിടക്കുന്നു

സ്വന്തം ലേഖിക

കോട്ടയം: കൂട്ടിക്കല്‍ വില്ലേജിലെ ഇളംകാട് ഭാഗത്ത് ഉരുള്‍പൊട്ടൽ.


ജില്ലാ ഭരണകൂടം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പുയരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. കാഞ്ഞിരപ്പള്ളി 26ാം മൈല്‍ റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് എരുമേലി മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു.
തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്തൊട്ടാകെ പെയ്യുന്ന മഴയില്‍ പലയിടത്തും ഉരുള്‍ പൊട്ടല്‍ ഭീഷണിയുണ്ട്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ പതിനൊന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂര്‍ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് ഇടിയോട് കൂടിയ മഴയാണ്. ശക്തമായ മഴയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി.

എറണാകുളത്തിന്റെ മലയോര മേഖലയില്‍ ശക്തമായ മഴയാണ്. ആലപ്പുഴയുടെ തീരദേശങ്ങളിലും കനത്ത മഴയാണ്. കക്കാട്ടാറിന്റെയും പമ്പയുടെ തീരത്തും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കനത്ത മഴയില്‍ തിരുവനന്തപുരം ചെമ്പകമംഗലത്ത് വീടിന്റെ ചുമരിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. ഉറങ്ങിക്കിടന്ന കുട്ടികളുടെ ദേഹത്തേക്കാണ് ചുമരിടിഞ്ഞ് വീണത്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയായ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്ന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

അറബിക്കടലിലെ ന്യൂനമര്‍ദ്ദം കേരളാ തീരത്തോട് അടുത്തതോടെയാണ് മഴ ശക്തമാകുന്നത്. കേരളാ ലക്ഷദ്വീപ് തീരങ്ങളില്‍ 60 കീ.മി വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.