വൃക്ക നൽകിയാൽ മൂന്നു ലക്ഷം രൂപ ലഭിക്കുമെന്നും അത് കുഞ്ഞിന്റെ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്നും പറഞ്ഞു; ചാരിറ്റിയുടെ മറവിൽ യുവതിയുടെ വൃക്ക വിൽക്കാൻ ശ്രമം; പീഡനക്കേസിലെ പ്രതികൾക്കും ബന്ധമെന്നു പോലീസ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പീഡനക്കേസിലെ പ്രതികൾക്ക് അവയവ വിൽപ്പന മാഫിയയുമായി ബന്ധമെന്നു പോലീസ്. വയനാട് സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതികളായ സംഷാദ്,ഫസൽ മെഹമൂദ്,സെയ്ഫു റഹ്മാൻ എന്നിവർക്കാണ് അവയവ വിൽപ്പന മാഫിയയുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.

ഇവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ അവയവദാനം നടക്കില്ലെന്നു ഡോക്ടർ വ്യക്തമാക്കിയതോടെ സഹായ അഭ്യർഥനയുടെ വിഡിയോ നിർമിച്ചു സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു പണം തട്ടാനായിരുന്നു ശ്രമം. ഇതിനു പിന്നാലെയാണ് കഴിഞ്ഞ മാസം 26ന് പരിശോധനയ്ക്കെന്ന പേരിൽ കൊച്ചിയിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡനക്കേസിൽ, ചാരിറ്റി പ്രവർത്തകൻ എന്ന് അവകാശപ്പെടുന്ന സംഷാദ് വയനാട് എന്ന ബത്തേരി തൊവരിമല കക്കത്ത്പറമ്പിൽ സംഷാദ് (24), ഇയാളുടെ സഹായികളായ ബത്തേരി റഹ്മത് നഗർ മേനകത്ത് ഫസൽ മെഹമൂദ് (23), അമ്പലവയൽ ചെമ്മൻകോട് സെയ്ഫു റഹ്മാൻ (ഷാദിഖ്–26) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സുൽത്താൻ ബത്തേരി ഡിവൈഎസ്പി പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പീഡനക്കേസിൽ നേരത്തെ അറസ്റ്റിലായ ചാരിറ്റി പ്രവർത്തകർ എന്ന് അവകാശപ്പെടുന്ന സംഷാദ് വയനാട് എന്ന ബത്തേരി തൊവരിമല കക്കത്ത്പറമ്ബിൽ സംഷാദ്(24),ഇയാളുടെ സഹായികളായ ബത്തേരി റഹ്മത് നഗർ മേനകത്ത് ഫസൽ മെഹമൂദ് (23) അമ്ബലവയൽ ചെമ്മൻകോട് സെയ്ഫു റഹ്മാൻ (26) എന്നിവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി.തെളിവെടുപ്പ് നടത്തുന്നതിനായിട്ടാണ് മൂന്നുപേരയും കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികൾ താമസിച്ച ലോഡ്ജിലും ആശുപത്രിയിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

തെളിവെടുപ്പിൽ സംഷാദ് നൽകിയ മൊഴികൾ വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. യുവതി ഒറ്റയ്ക്കാണ് ലോഡ്ജിൽ എത്തിയതെന്നും പ്രതികൾ മൂന്നു പേരും കൂടെ വന്നില്ലെന്നുമായിരുന്നു ഇവർ പൊലീസിനോടു പറഞ്ഞത്. മുഖ്യപ്രതി സംഷാദ് ബർമുഡ ധരിച്ചിരുന്നെന്ന യുവതിയുടെ മൊഴി ശരിയല്ലെന്നു സ്ഥാപിക്കാനും പ്രതികൾ ശ്രമിച്ചിരുന്നു. എന്നാൽ ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ യുവതിക്കൊപ്പം മുറിയിലേക്കു വരുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തി.

മുഖ്യപ്രതി ബർമുഡയാണ് ഹോട്ടലിൽ താമസിക്കുമ്പോൾ ധരിച്ചിരുന്നെതെന്നും കണ്ടെത്തി. ഹോട്ടലിലെ ജീവനക്കാരും ഇവർക്കെതിരായാണ് മൊഴി നൽകിയിരിക്കുന്നത്. ഹോട്ടൽ മാനേജരും ക്ലീനിങ്ങ് ജീവനക്കാരിയും യുവതിയെ തിരിച്ചറി‍ഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകിയത്. ബുധനാഴ്ച കസ്റ്റഡിയിൽ ലഭിച്ച പ്രതികളുമായി വ്യാഴാഴ്ച രാവിലെ വയനാട്ടിൽനിന്നു കൊച്ചിയിൽ എത്തുകയായിരുന്നു.

തന്റെ നിസ്സഹായാവസ്ഥയും കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കു വേണ്ട സാമ്പത്തിക ആവശ്യവും മനസിലാക്കി സഹായിക്കാമെന്നു പറഞ്ഞാണ് പ്രതികൾ സമീപിച്ചതെന്ന് പീ‍ഡനത്തിന് ഇരയായ വയനാട് സ്വദേശിനി മനോരമ ഓൺലൈനോടു പറഞ്ഞു. വൃക്ക നൽകിയാൽ മൂന്നു ലക്ഷം രൂപ ലഭിക്കുമെന്നും അത് കുഞ്ഞിന്റെ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്നും പറഞ്ഞു.