മാതാപിതാക്കൾ കിടന്നിരുന്ന മുറി പുറത്തു നിന്ന് പൂട്ടി; മകളുടെ മുറിയിൽ കയറി ബ്രേസ്‌ലെറ്റ് അഴിച്ചെടുക്കുന്നതിനിടെ കണ്ണിൽ മുളകുപൊടി വിതറി;പ്രതിയ്ക്കായി തിരച്ചിൽ ഊർജിതമാക്കി പ്രത്യേക അന്വേഷണസംഘം

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് : മാതാപിതാക്കളെ മുറിയിൽ പൂട്ടിയിട്ട് മകളുടെ മുഖത്ത് മുളകുപൊടി വിതറി മോഷണം. പ്രതിയുടേതെന്ന് സംശയിക്കുന്ന ചില ദൃശ്യങ്ങൾ ലഭിച്ചു. കോഴിക്കോട് വലിയങ്ങാടിയിൽ ഞായറാഴ്ച്ച പുലർച്ചെ നടന്ന മോഷണക്കേസിലെ പ്രതിക്കായി പ്രത്യേക അന്വേഷണസംഘം തിരച്ചിൽ ഊർജിതമാക്കി.

വലിയങ്ങാടി ഗണ്ണി സ്ട്രീറ്റിലെ അബ്ദുൽ സലാമിൻറെ വീടിൻറെ ജനലഴി മുറിച്ചുമാറ്റി ഞായറാഴ്ച്ച പുലർച്ചെയാണ് കള്ളൻ അകത്തുകയറിയത്. അബ്ദുൽ സലാമും ഭാര്യയും കിടന്നിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം മകളുടെ മുറിയിൽ കയറി ബ്രേസ്‌ലെറ്റ് അഴിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ആണ് ഞെട്ടിയുണർന്ന് കള്ളനെ പിടികൂടിയത്. ഇതിനിടെ മുളകുപൊടി കണ്ണിൽ വിതറി കള്ളൻ രക്ഷപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ അരിച്ചുപെറുക്കിയപ്പോഴാണ് കള്ളൻറേതെന്ന് സംശയിക്കുന്ന ചില ചിത്രങ്ങൾ ലഭിച്ചത്. എന്നാൽ വ്യക്തതകുറവുണ്ട്. ആളെ തിരിച്ചറിയാൻ പ്രയാസം. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അന്നേദിവസം പരിസരത്തെ മറ്റു വീടുകളിൽ കയറാനും കള്ളൻ ശ്രമിച്ചതായി മനസിലായിട്ടുണ്ട്.