സ്ത്രീയുടെ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ; ലഭിച്ചത് അരയ്ക്ക് താഴേയ്ക്കുള്ള ഭാഗം മാത്രം
സ്വന്തം ലേഖകൻ
കൊല്ലം: സ്ത്രീയുടെ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന്റെ അരയ്ക്ക് താഴേക്കുള്ള ശരീരഭാഗം മാത്രമേ ചാക്കിനുള്ളിൽ കണ്ടെത്തിയുള്ളൂ. കൊല്ലം പരവൂർ തെക്കുംഭാഗം കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ കടപ്പുറത്ത് എത്തിയ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. പോലീസും ഫോറൻസിക് വിദഗ്ദരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ മൃതദേഹത്തിന് ഒന്നരയാഴ്ചത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തി. വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് പരവൂർ പോലീസ് അറിയിച്ചു.
Third Eye News Live
0