Saturday, May 17, 2025
HomeMainവിനോദ സഞ്ചാരികൾക്ക് സ്വാ​ഗതം: അതിരപ്പിള്ളിയും വാഴച്ചാലും തുറന്നു

വിനോദ സഞ്ചാരികൾക്ക് സ്വാ​ഗതം: അതിരപ്പിള്ളിയും വാഴച്ചാലും തുറന്നു

Spread the love

സ്വന്തം ലേഖകൻ

തൃശൂർ : കനത്ത മഴയെ തുടർന്ന് അടച്ച അതിരപ്പിള്ളിയും വാഴച്ചാലും തുറന്നു. വിനോദസഞ്ചാരികളെ അതിരപ്പിള്ളിയിലേക്കും വാഴച്ചാലിലേക്കും പ്രവേശിപ്പിച്ചുതുടങ്ങി. മഴ ശമിച്ച സാഹചര്യത്തിലാണ് നടപടി.

മലക്കപ്പാറ യാത്രക്കുള്ള വിലക്കും നീക്കിയിട്ടുണ്ട്. അതിരപ്പിള്ളി-മലക്കപ്പാറ റോഡും തുറന്നിട്ടുണ്ട്.

കനത്ത മഴയെത്തുടർന്ന് അതിരപ്പിള്ളിയിലും വാഴച്ചാലിലും ജലനിരപ്പ് ഉയർന്നിരുന്നു. വെള്ളച്ചാട്ടം അതിശക്തമായാണ് നിറഞ്ഞൊഴുകിയിരുന്നത്. ഇതേത്തുടർന്ന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.

സമീപവാസികൾക്ക് ജാഗ്രതാ നിർദേശവും നൽകി. ടൂറിസ്റ്റുകളുടെ പ്രവേശനവും വിലക്കി. 2018ന് സമാനമായാണ് അതിരപ്പിള്ളിയിൽ വെള്ളം നിറഞ്ഞ് ഒഴുകുന്നതെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments